ചാവക്കാട്ടുകാരന് ബ്രിട്ടനിൽ രുചി അവാർഡ്

ബ്രിട്ടൻ : ഏഷ്യന്‍ ഷെഫ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ജേതവായി ചാവക്കാട്ടുകാരൻ ആശിഷ്. ആലപ്പുഴ സ്‌റ്റൈല്‍ മീനും, നാടന്‍ ചിക്കന്‍ കറിയും വെച്ചാണ് ആശിഷ് അവാര്‍ഡ് നേടിയത്. ചാവക്കാട് തിരുവത്ര കോട്ടപ്പുറം സ്വദേശിയും നായർശേരി അരവിന്ദാക്ഷൻ ബേബി ദമ്പതികളുടെ മകനുമാണ്  കാര്‍ഡിഫ് മലയാളിയായ  ആശിഷ് അരവിന്ദാക്ഷന്‍. ഇക്കഴിഞ്ഞ ഞായറാഴ്ച ലണ്ടനിലെ ഗ്രോസ്സ്‌നോവര്‍ ഹോട്ടലില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ സെലിബ്രിറ്റി ടി. വി അവതാരകനും എഴുത്തുകാരനുമായ ചാപ്മാനില്‍ നിന്നുമാണ് അവാര്‍ഡും പ്രശസ്തി പത്രവും ഏറ്റുവാങ്ങിയത്. റോഗന്‍ ജോഷ് ചിക്കന്‍ കറിയും, മാങ്ങയിട്ടുവെച്ച ആലപ്പി ഫിഷ് കറിയും, തോരനും, തേങ്ങാ വറുത്തരച്ചു വച്ച നാടന്‍ ചിക്കന്‍ കറിയുമാണ് ആശിഷിനെ അവാര്‍ഡിലേക്ക് നയിച്ചത്. ആശിഷിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഡിഫ് കൗബ്രിഡ്ജിലെ ഷാമ്പന്‍ റെസ്റ്റോറന്റ് വെയില്‍സിലെ ഏറ്റവും മികച്ച റെസ്റ്റോറന്റ് ആയും തിരഞ്ഞെടുത്തു. കൊച്ചി ചാവറ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനുശേഷം തന്റെ പതിനെട്ടാം വയസില്‍ തുടങ്ങിയ യാത്രയാണ് ഇവിടെ വരെ എത്തിനില്‍ക്കുന്നതെന്നു ആശിഷ്...

Read More