Select Page

Month: December 2018

ഗൾഫിൽ കോടികൾ ചിലവഴിച്ച് തടാകങ്ങൾ പണിയുന്നു നാട്ടിലത് മാലിന്യതൊട്ടി – പ്രാർത്ഥന ഗ്രൂപ്പ് ചെയർമാൻ

ചാവക്കാട് : ഗൾഫ് രാജ്യങ്ങളിൽ കോടികൾ ചിലവഴിച്ചു തടാകങ്ങൾ കൃത്രിമമായി പണിയുമ്പോൾ നമ്മുടെ നാട്ടിൽ പ്രകൃതിദത്തമായ മനോഹര ഇടങ്ങൾ മാലിന്യതൊട്ടിയാക്കുകയാണെന്നു പ്രവാസിയും യുവ സംരംഭകനും പ്രാർത്ഥനാ ഗ്രൂപ്പ് ചെയർമാനുമായ സഗീർ പാലയൂർ പറഞ്ഞു. ചാവക്കാട് പ്രസ്സ് ഫോറം സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസത്തിനും അനുബന്ധ സംരംഭങ്ങൾക്കും ഏറ്റവും അനുകൂലമായ മേഖലയാണ് ചാവക്കാടെന്നും എന്നാൽ വികസന പ്രവർത്തനങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്ന നിലപാടാണ് ഭരണാധികാരികളുടെതെന്നും അദ്ദേഹം പറഞ്ഞു. ചാവക്കാട്ടുകാരായ നിരവധി വൻകിട സംരഭകരുണ്ട് പക്ഷെ അവരെല്ലാം ചാവക്കാടിനു പുറത്താണ് പ്രോജക്ടുകൾ തുടങ്ങുന്നത്. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു തടസ്സങ്ങൾ സൃഷ്ടിക്കുന്നതാണ് അങ്ങിനെ സംഭവിക്കുന്നതിന്റെ പ്രധാന കാരണം. ഞാൻ അതിന്റെ ഇരയാണ്. ഗുരുവായൂർ, പാലയൂർ തീർത്ഥാടന കേന്ദ്രങ്ങൾ, കായലും പുഴയും പാടശേഖരങ്ങളും കടലും കനോലി കനാലുമെല്ലാം ഒത്തു ചേർന്ന അപൂർവ മേഖലയാണ് ചാവക്കാട്. ചക്കംകണ്ടം പോലെയുള്ള മനോഹരവും നിരവധി സാധ്യതകളുള്ള പ്രദേശം ഗുരുവായൂരിന്റെ വിസർജ്ജ്യം തള്ളുന്ന...

Read More

രണ്ട് കിഡ്നിയും തകരാറിലായ കുടുംബനാഥൻ ചികിത്സാ സഹായം തേടുന്നു

ഗുരുവായൂർ: രണ്ട് കിഡ്നിയും തകരാറിലായ കുടുംബനാഥൻ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു. ഗുരുവായൂർ നഗരസഭയിലെ കാവീട് കൊളാടിപറമ്പ് സ്വദേശിയായ ചെറുപുരയിൽ വിജയകുമാറാണ് (51) സഹായം തേടുന്നത്. ഒമ്പത് വർഷമായി കിഡ്നി തകരാറിന് ചികിത്സയിലാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് നടത്തി വരികയാണിപ്പോൾ. ഹൃദ്രോഗത്തിനും ചികിത്സ നടത്തി വരുന്നുണ്ട്. ഭാര്യയുടെ തുച്ഛ വരുമാനം കൊണ്ട് ചികിത്സയും നിത്യചെലവുകളും മുന്നോട്ട് പോകുന്നില്ല. ഭിന്നശേഷിക്കാരിയായ 12 കാരിയായ മകളും ആറാം ക്ലാസിൽ പഠിക്കുന്ന മകനുമാണുള്ളത്. വാർഡ് കൗൺസിലർ ടി.കെ. സ്വരാജ്, രാമചന്ദ്രൻ കളത്തിൽ, മിഥുൻലാൽ എന്നിവരുടെ നേതൃത്വത്തിൽ ചികിത്സ സഹായ സമിതി രൂപവത്ക്കരിച്ചിട്ടുണ്ട്. കനറ ബാങ്ക് കിഴക്കെ നട ബ്രാഞ്ച്, അക്കൗണ്ട് നമ്പർ 0838101048274, IFSC  CNRB0000838, ഫോൺ:...

Read More

നിർധനർക്ക് താങ്ങായി സ്റ്റാർ ഗ്രൂപ്പ് വാർഷികാഘോഷം

അതിർത്തി: സ്റ്റാർ ഗ്രൂപ്പ് ആർട്സ് സ്പോർട്സ് ആൻഡ് വെൽഫെയർ ക്ലബ്ബിന്റെ ഇരുപത്തി മൂന്നാം വാർഷികം ആഘോഷിച്ചു. നിർധനരായ മൂന്ന് കുടുംബങ്ങൾക്ക് മാസംത്തോറും  നൽകുന്ന ഭക്ഷ്യക്കിറ്റ്‌ വിതരണത്തിനു തുടക്കം കുറിച്ചു. തിരഞ്ഞെടുക്കപ്പെട്ട നിർധന കുടുംബങ്ങൾക്ക് അരി വിതരണം ചെയ്തു. എടക്കഴിയൂർ അതിർത്തി സെന്ററിൽ വെച്ച് നടന്ന ചടങ്ങിന് പ്രശസ്ത സിനിമാതാരം ശിവജി ഗുരുവായൂർ ഉദ്‌ഘാടനം ചെയ്തു. സ്റ്റാർ ഗ്രൂപ്പ് ചെയര്മാന് ഷാഫിർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്റ്റാർ ഗ്രൂപ്പ് പ്രസിഡന്റ് അസീസ് സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർമാരായ  ജനാർദനൻ, ഷാനവാസ് തിരുവത്ര  എന്നിവർ ആശംസകൾ നേർന്നു. നാടൻപാട്ട് കലാകാരൻ മണികണ്ഠൻ പട്ടേരിക്കുന്നിനെ ചടങ്ങിൽ ആദരിച്ചു. സ്റ്റാർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി സജീവ് നന്ദി...

Read More

ബാലികയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസ്

  ചാവക്കാട്: തിരുവത്രയിൽ ബാലികയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിന്റെ പേരിൽ ചാവക്കാട് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. തിരുവത്ര പുത്തൻകടപ്പുറം ചെങ്കോട്ട സ്വദേശി സക്കറിയയുടെ പേരിലാണ്‌ കേസ്. പതിനഞ്ചുകാരിയായ ബാലികയെ ഇയാൾ നിരന്തരം പീഡിപ്പിച്ചെന്നാണ്...

Read More

കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകുന്നതിന് മുൻപ് സെപ്റ്റിക് ടാങ്ക് സ്ഥാപിക്കണം

തൃശ്ശൂർ: ഗുരുവായൂർ ടൗണിൽ വാണിജ്യസമുച്ചയങ്ങൾ, ടൂറിസ്റ്റ് ഹോമുകൾ, ഹോട്ടലുകൾ എന്നിവ പ്രവർത്തനം തുടങ്ങുന്നതിനുമുമ്പ് സീവേജ് സംസ്‌കരണത്തിന് സെപ്റ്റിക് ടാങ്ക്, സോക്പിറ്റ് സംവിധാനം, മലിനജല സംസ്‌കരണ പ്ലാന്റ് എന്നിവ സ്ഥപിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. ഗുരുവായൂർ ക്ഷേത്രനഗരിയിൽനിന്നുള്ള ദ്രവമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനായി വിഭാവനം ചെയ്ത ഗുരുവായൂർ അഴുക്കുചാൽ പദ്ധതി എത്രയും വേഗം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. ഇതിനാവശ്യമായ നടപടി ജില്ലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വീകരിക്കണം. നിർമാണം പൂർത്തിയാക്കിയ മലിനജല സംസ്‌കരണ പ്ലാന്റിൽനിന്നുള്ള മലിനജലം എത്തിക്കേണ്ട പൈപ്പുകൾ സമയബന്ധിതമായി സ്ഥാപിക്കണമെന്നും കമ്മിഷൻ ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി. ചാവക്കാട് പൗരാവകാശവേദിക്കുവേണ്ടി പ്രസിഡന്റ് നൗഷാദ് നൽകിയ പരാതിയിലാണ് നടപടി. കമ്മിഷൻ ഗുരുവായൂർ നഗരസഭാ സെക്രട്ടറിയിൽനിന്ന്‌ റിപ്പോർട്ട് വാങ്ങി. ഡ്രെയിനേജ് സംവിധാനം പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2018
S M T W T F S
« Nov   Jan »
 1
2345678
9101112131415
16171819202122
23242526272829
3031