Select Page

Day: February 3, 2019

പ്രളയം ഓർമിപ്പിച്ച് കാവടി

ചാവക്കാട് :  പ്രളയത്തിൽ രക്ഷാ പ്രവർത്തനം നടത്തിയ കേരളത്തിന്റെ സ്വന്തം സേനയായ മത്സ്യത്തൊഴിലാളികളെ അനുസ്മരിപ്പിക്കുന്ന പ്ലോട്ട് ചിത്രീകരിച്ച കാവടി ജനശ്രദ്ധയാകർഷിച്ചു.  തിരുവത്ര ഗ്രാമക്കുളം ക്ഷേത്രത്തിലെ ഉത്സവത്തിൽ സാഗരിഗ സാംസ്കരിക വേദി അത്തിർത്തിയുടെ നേതൃത്വത്തിലുള്ള എഴുന്നെള്ളിപ്പിലാണ് വ്യത്യസ്ഥമായ സന്ദേശം നൽകുന്ന കാവടി ആടിയത്.  സനീഷ് അയിനിപ്പുള്ളിയുടെ സൗപർണിക പേരകം കൊണ്ടുവന്ന  കലാരൂപങ്ങളുടെ കൂടെയാണ് ഈ കാവടിയും  എത്തിയത്.  സാഗരിക ഭാരവാഹികളായ ശ്രീനിഷ് വി എസ്, സുബാഷ് വി ഡി, വിനു വി സി, മോനിഷ്‌, മോജിഷ് എന്നിവരുടെ നേതൃത്വത്തിലാണ് പൂരം...

Read More

സൗജന്യ രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

എടക്കഴിയൂർ : ഹരിത വനിതാ സംഘടനയും ഫ്രണ്ട്‌സ് കൂട്ടായിമയും സംയുക്തതമായി സംഘടിപ്പിച്ച സൗജന്യ രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി. എടക്കഴിയൂർ കെ കെ സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പിന്റെ ഔപചാരിക ഉൽഘാടനം ചാവക്കാട് പോലീസ് സബ് ഇൻസ്‌പെക്ടർ ജയ പ്രദീപ് ഉൽഘാടനം ചെയ്തു. ചെയർമാൻ കെ കെ ഹംസക്കുട്ടിയുടെ അധ്യക്ഷത വഹിച്ചു. എടക്കഴിയൂർ ഗവണ്മെന്റ് ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോക്ടർ നീതു കെ ജി മുഖ്യ പ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത്, ഗ്രാമ പഞ്ചായത്ത് ബോർഡ് മെമ്പർ സുമ വിജയൻ, മംഗല്യ മുഹമ്മദ് ഹാജി, സൈഫുദ്ധീൻ കൈപ്പമംഗലം, ബദർ ചാമക്കാല, കെ കെ ശംസുദ്ധീൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ്, കമറുദ്ധീൻ തിരുവത്ര, കാദർ ബ്ലാങ്ങാട് എന്നിവർ ആശംസകൾ നേർന്നു. ഹനീഫ് ചാവക്കാട് സ്വാഗതവും കെ കെ അബ്ദുൽ റസാക്ക് നന്ദിയും പറഞ്ഞു. പെരിന്തൽമണ്ണ അൽ സലാമ...

Read More

വാൻ ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു

ചാവക്കാട് : ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ വാനിടിച്ച് വീട്ടമ്മ മരിച്ചു. തിരുവത്ര പുത്തൻകടപ്പുറം ഇ എം എസ് നഗറിൽ കരിമ്പി ഹസൈനാർ ഭാര്യ സുഹറ (50)യാണ് മരിച്ചത്. ഹസൈനാർ (62) തൃശൂർ ദയ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. ഇന്ന് രാവിലെ ഒൻപതരമണിയോടെ മന്ദലാംകുന്നിൽ ദേശീയപാത ടിപ്പുസുൽത്താൻ റോഡിലാണ് അപകടം. മന്ദലാംകുന്നുള്ള മകളുടെ വീട്ടിലേക്കു പോവുകയായിരുന്നു ഇരുവരും. അതിവേഗതയിൽ വന്ന വാൻ ബൈക്കിനു പിറകിൽ ഇടിക്കുകയായിരുന്നു. തൃശൂർ ദയ ആശുപത്രിയിലുള്ള മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം തിരുവത്ര പുതിയറ പള്ളി ഖബർസ്ഥാനിൽ സംസ്കരിക്കും. മക്കൾ : സഹദ് കെ എച്ച്, റസ്മീന, സഈറ, മരുമക്കൾ : സഫ്ന, ബാദുഷ ( ഷാർജ ),...

Read More

തിരുവത്രയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞോടി

ചാവക്കാട് : തിരുവത്ര അത്താണി ഗ്രാമക്കുളം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന വിരണ്ടോടി. ആർക്കും പരിക്കില്ല. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. പകൽ താലം ക്ഷേത്രത്തിൽ പ്രവേശിച്ചത്തിനു ശേഷം കതിന പൊട്ടുന്ന ശബ്ദം കേട്ട് വിരണ്ടതാണെന്നു പാപ്പാൻമാർ പറഞ്ഞു. വിരണ്ട ആന ദേശീയപാത മുറിച്ച് കടന്നു കിഴക്കോട്ടോടി കുഞ്ചേരി പാടത്തു നിലയുറപ്പിച്ചു. പിന്നീട് പാപ്പാന്മാർ എത്തി തളക്കുകയായിരുന്നു. കുന്നംകുളം വിജയകൃഷ്ണൻ എന്ന ആനയാണ് ഓടിയത്. ആന ഓടിയതോടെ ആനപ്പുറത്തുണ്ടായിരുന്ന മൂന്ന് പേർ  ചാടി രക്ഷപ്പെട്ടു. ചാവക്കാട് എ എസ് ഐ അനിൽ മാത്യു വിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. ആനയെ പിന്നീട് ലോറിയിൽ കയറ്റി കൊണ്ടു...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

February 2019
S M T W T F S
« Jan   Mar »
 12
3456789
10111213141516
17181920212223
2425262728