Select Page

Month: April 2019

മന്നലാംകുന്ന് ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

മന്നാലംകുന്ന്: കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിയെ കാണാനില്ല. എടക്കഴിയൂർ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ റാസിൽ (13 ) നെയാണ് കടലിൽ കാണാതായത്. സംഘം ചേർന്ന് കുളിക്കാനിറങ്ങിയ കുട്ടികളിൽ കടലിൽ മുങ്ങിത്താഴുന്നത് കണ്ട അദ്നാൻ എന്ന കുട്ടിയെ തൊട്ടടുത്തു കുളിക്കുകയായിരുന്ന തിരുവനന്തപുരം സ്വദേഷി അജി രക്ഷപ്പെടുത്തി. എന്നാൽ റാസിൽനെ കാണാതായ വിവരം കൂടെ ഉണ്ടായിരുന്ന കുട്ടികൾ പറഞ്ഞപ്പോഴാണ് നാട്ടുകാർ അറിയുന്നത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ രാത്രി വൈകിയും...

Read More

ജോസ് ചിറ്റിലപ്പിള്ളി നിര്യാതനായി

ചാവക്കാട്: സാഹിത്യകാരനും റിട്ടയേർഡ് കൃഷി ഓഫീസറും, പാലയൂർ മാർതോമ അതിരൂപത തീർത്ഥ കേന്ദ്രത്തിന്റെ മുൻ സെക്രട്ടറിയും, പി.ആർ.ഒയും, ദീപിക ദിനപത്രത്തിന്റെ മുൻ റിപ്പോർട്ടറും ആയിരുന്ന  ജോസ് ചിറ്റിലപ്പിള്ളി (78) നിര്യാതനായി. ഭാര്യ: ഇ.കെ.ത്രേസ്യ (പറപ്പൂര്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ റിട്ട.അധ്യാപിക). മക്കള്‍: പ്രിയ, പ്രീത (സെൻറ് ആന്റണീസ് എച്ച്.എസ്. പുതുക്കാട്), പ്രതീഷ് (ദീപ്തി എച്ച്.എസ്. തലോര്‍). മരുമക്കള്‍: ജോസഫ് തേക്കാനത്ത് (ബിസിനസ്), ജോയ്‌സണ്‍ മണ്ടുംപാല്‍ (ഗ്രാമപഞ്ചായത്ത് കാട്ടകാമ്പല്‍), ആന്‍സി (സെന്റ് തോമസ്, എല്‍.പി.സ്‌കൂള്‍,ഏങ്ങണ്ടിയൂര്‍). സം സ്‌ക്കാരം: ഇന്ന് വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് പാലയൂര്‍ മാര്‍തോമ അതിരൂപത...

Read More

മദ്രാസ് ഹൈക്കോടതി വിധി മാനിച്ച് ദേശീയപാത സ്ഥലമെടുപ്പ് ഉപേക്ഷിക്കണം

ചാവക്കാട്: സേലം- ചെന്നൈ ദേശീയപാത ബി.ഒ.ടി പദ്ധതി റദ്ദ് ചെയ്ത മദ്രാസ് ഹൈക്കോടതി വിധി കണക്കിലെടുത്ത് കേരളത്തിലെ 45 മീറ്റർ ദേശീയപാത പദ്ധതിയുടെ സ്ഥലമെടുപ്പ് നടപടികൾ സർക്കാർ  ഉപേക്ഷിക്കണമെന്ന് ദേശീയപാത ആക്ഷൻ കൗൺസിൽ ഉത്തര മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയപാത പദ്ധതിക്ക് പാരിസ്ഥിതിക സാമൂഹിക ആഘാത പഠനങ്ങളും വിശദ പദ്ധതി റിപ്പോർട്ടും ആവശ്യമില്ലെന്ന കേരള സർക്കാരിന്റെയും  ദേശീയപാത അതോറിറ്റിയുടെയും നിലപാട് നിയമവിരുദ്ധമാണെന്ന് തെളിയിക്കുന്നതാണ് കോടതിവിധി. പാരിസ്ഥിതിക – സാമൂഹിക ആഘാത പഠനങ്ങളുടെയും വിശദ പദ്ധതി രേഖയുടെയും വ്യക്തമായ പുനരധിവാസ പാക്കേജിന്റെയും അഭാവം, വൻതോതിലുള്ള കുടിയൊഴിപ്പിക്കൽ എന്നിവയാണ് വിജ്ഞാപനം റദ്ദ് ചെയ്യാൻ കോടതി കണ്ടെത്തിയ കാരണങ്ങൾ. ഭൂമി ഏറ്റെടുക്കാൻ ഇക്കാര്യങ്ങൾ പാലിക്കേണ്ടതില്ലെന്നും റോഡ് നിർമ്മാണത്തിന് മാത്രമേ ആവശ്യമുള്ളൂ എന്നുമുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വാദത്തെ ‘കുതിരക്കു മുമ്പിൽ വണ്ടിയെ കെട്ടുന്ന’ ഏർപ്പാടാണ് ഇതെന്നും അനുവദിക്കാനാവില്ലെന്നുമുള്ള രൂക്ഷഭാഷയിലാണ് കോടതി വിമർശിച്ചത്. ചരിത്രപ്രധാനമായ ഈ വിധി അംഗീകരിച്ച് കേരളത്തിലെ ദേശീയപാത പദ്ധതിക്കുവേണ്ടി പോലീസ് ബലപ്രയോഗത്തിലൂടെ പതിനായിരക്കണക്കിന്...

Read More

അക്ഷര സാഗരം പദ്ധതിക്ക് തുടക്കമായി

പുന്നയൂർക്കുളം: തീരദേശ മേഖലയിൽ സമ്പൂർണ്ണ സാക്ഷരത കൈവരിക്കുന്നതിന് പുന്നയൂർക്കുളം പഞ്ചായത്തിൽ അക്ഷര സാഗരം പദ്ധതിക്ക് തുടക്കമായി. പ്രശസ്ത സാഹിത്യകാരിയും പ്രൊഫ. ഹൃദയകുമാരി സ്മാരക അവാർഡ് ജേതാവുമായ ദേവുട്ടി ഗുരുവായൂർ അക്ഷര ദിപം തെളിയിച്ച് പഠിതാക്കളുടെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെയും സാക്ഷരതാ മിഷന്റെയും നേതൃത്വത്തിലാണ് അക്ഷര സാഗരം പദ്ധതി നടപ്പിലാക്കുന്നത്. തീരദേശ മേഖലയിലുള്ള 15, 16, 17 വാർഡുകളിൽ സർവ്വേ നടത്തി അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി അതാത് വാർഡുകളിലെ പoന കേന്ദ്രങ്ങളിൽ എത്തിക്കും. മൂന്ന് മാസം നീളുന്ന പoന പരിശീലനത്തിലൂടെ അക്ഷരങ്ങളും അക്കങ്ങളും പഠിതാക്കളെ പരിജയപ്പെടുത്തി എഴുതാനും വായിക്കാനും ക്രിയ്യ ചെയ്യാനും പ്രാപ്തരാക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്. കുമാരൻപടി നീർമാതളം പoന കേന്ദ്രത്തിൽ നടന്ന യോഗത്തിൽ പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എ.ഡി.ധനിപ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വി നൗഷാദ് പഠനോപകരണങ്ങളുടെ വിതരണം നിർവ്വഹിച്ചു. സാക്ഷരതാ പ്രേരക് പി ഐ ബിജോയ്, ബ്ലോക്ക്തല നോഡൽ പ്രേരക്മാരായ എം...

Read More

നിരവധി കേസിലെ പ്രതിയെ ഏറ്റുമുട്ടലിലൂടെ കീഴടക്കി

ഗുരുവായൂർ : തട്ടികൊണ്ടു പോകൽ ഉൾപെടെ 12 ഓളം കേസ്സിലെ പ്രതിയെ ഗുരുവായൂർ ടെമ്പിൾ പോലിസ് അറസ്റ്റ് ചെയ്തു. പാലയൂർ കറുപ്പം വീട്ടിൽ  മുഹമ്മദ് മകൻ ഫവാദ് (31) നെയാണ് സ്റ്റേഷൻ ഓഫീസർ പ്രേമാനന്ദകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിയിൽ കൈരളി ജംഗ്ഷനിൽ വച്ച് വാഹനം തട്ടിയതുമായി ബന്ധപെട്ടുണ്ടായ തർക്കത്തിൽ അമൽ കൃഷ്ണ എന്ന യുവാവിനെയും  സുഹൃത്തുക്കളെയും മർദ്ധിക്കുകയും  തുടർന്ന് തട്ടിക്കെണ്ടുപോവുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ഇതുമായി  ബന്ധപ്പെട്ട്  രണ്ടുപേരെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് തുടർന്ന് ഇയാൾ ഒളിവിൽ പോകുകയായിരുന്നു. രണ്ടര മാസത്തോളമായി തമിഴ്നാട്ടിലെ കൊടൈക്കനാലിൽ റിസോർട്ടിൽ ഒളിവിൽ താമസിക്കുകയും പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തി ഗുരുവായൂർ, ചാവക്കാട് എന്നിവിടങ്ങളിലെ സുഹൃത്തുക്കളുടെ വീടുകളിൽ മാറി മാറി താമസിച്ചും  വരികയായിരുന്നു. പോലീസ് നിരീക്ഷണത്തിലായിരുന്ന ഇയാൾ പേരകം വാഴപ്പള്ളിലുള്ള ഭാര്യ വീട്ടിൽ ഇടയ്ക്കിടെ വന്ന് പോവുന്നതായി വിവരം ലഭിച്ചിരുന്നു.  തുടർന്ന് ബൈക്ക് റേസിംഗ് വിദഗ്ധനായ പ്രതിയെ  ബൈക്ക് സഹിതം പോലീസ്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

April 2019
S M T W T F S
« Mar   May »
 123456
78910111213
14151617181920
21222324252627
282930