Select Page

Month: April 2019

കണ്ണിൽ മണ്ണെറിഞ്ഞു യുവതിയുടെ കൈചെയിൻ കവർന്നു

ചാവക്കാട്: കടയിൽ കയറി യുവതിയെ അക്രമിച്ചു കൈചെയിൻ കവർന്നു. എടക്കഴിയൂർ അകലാട് പാണ്ടികശാല പറമ്പിൽ ഇല്യാസിന്റെ ഭാര്യ ഷമീജ (34) യുടെ കൈ ചെയിനാണ് കവർന്നത്.ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ഷമീജയുടെ ഉടമസ്ഥതയിലുള്ള ഹിബ ടൈലറിംഗ് എന്ന സ്ഥാപനത്തിൽ കറുത്ത കണ്ണട ധരിച്ചെത്തിയ യുവാവ് കയ്യിൽ കരുതിയിരുന്ന മണലും കരിയും ചേർന്ന പൊടി മുഖത്തേക്ക് എറിഞ്ഞു കഴുത്തിനു കുത്തിപ്പിടിക്കുകയായിരുന്നു. കഴുത്തിൽ മാല ഇല്ലാതിരുന്നതിനാൽ പിന്നീട് കൈചെയിനും പൊട്ടിച്ചെടുത്തു യുവാവ് ബൈക്കിൽ കടന്നു കളഞ്ഞു. പരിക്കേറ്റ ഷമീജയെ ചാവക്കാട് താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഭർത്താവ് ഉച്ചക്ക് ജുമുഅ നമസ്കാരത്തിനായി പള്ളിയിൽ പോയ സമയത്തായിരുന്നു...

Read More

കടപ്പുറത്ത് കഞ്ചാവ് വേട്ട

ചാവക്കാട് : കടപ്പുറം പുന്നക്കച്ചാൽ നാലു സെന്റ് കോളനിയിൽ നിന്നും കഞ്ചാവ് പിടികൂടി. കോളനിയിലെ തെക്കരകത്ത് കുട്ടിമോന്റെ വീട്ടിൽ നിന്നാണ് രണ്ട് കിലോയോളം കഞ്ചാവും പണവും പിടികൂടിയത്. ചാവക്കാട് എക്സൈസ് ഇൻസ്പെക്ടർ കെ.വി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ്...

Read More

അലങ്കാര പക്ഷികളുടെ വില്പനയുടെ മറവിൽ കഞ്ചാവ് വില്പന – യുവാവ് അറസ്റ്റിൽ

ചാവക്കാട് : അലങ്കാര പക്ഷികളുടെയും വളര്‍ത്തു മൃഗങ്ങളുടെയും കച്ചവടത്തിന്റെ മറവില്‍ കഞ്ചാവു വില്‍പ്പന നടത്തിവന്ന യുവാവ് അറസ്റ്റിൽ. ചാവക്കാട് മണത്തല മുല്ലത്തറയില്‍ അലങ്കാര വളര്‍ത്തു മൃഗങ്ങളുടെ കച്ചവടം നടത്തുന്ന കോഴിക്കോട് നല്ലളം മോഡോണ്‍ ബസാറില്‍ മമ്മത്ത് വീട്ടില്‍ മുഹമ്മദ് അല്‍ത്താഫാ(18)നെയാണ് ചാവക്കാട് പോലീസ് പിടികൂടിയത്. ബ്ലാങ്ങാട് നിന്നും വില്പനക്ക് കൊണ്ടുവന്ന 110 ഗ്രാം കഞ്ചാവ് സഹിതമാണ് ഇയാൾ പിടിയിലായത്. ചാവക്കാട് സി.ഐ സജീവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. മേഖലയിലെ വിവിധ സ്‌കൂളുകളിലേയും കോളജുകളിലേയും വിദ്യാര്‍ഥികള്‍ക്കാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. കടയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് ആവശ്യക്കാര്‍ക്ക് ബ്ലാങ്ങാട് ബീച്ചിലെത്തി കൈമാറുകയാണ് പതിവ്. കൂടാതെ കടയില്‍ വെച്ചും കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നു. ചാവക്കാട് എസ്.ഐ ശശീന്ദ്രന്‍ മേലയില്‍, സി.പി.ഒമാരായ ആഷിഷ്, അബ്ദുല്‍ റഷീദ്, നസല്‍, മിഥുന്‍, ശരത്ത് എന്നിവരടങ്ങിയ പോലിസ് സംഘമാണ് പ്രതിയെ...

Read More

വേദവ്യാസ കളരി മുതുവട്ടൂരിൽ ആരംഭിച്ചു

ചാവക്കാട് : വേദവ്യാസ കളരിയുടെ പുതിയ ബ്രാഞ്ച് മുതുവട്ടൂരിൽ സ്വന്തം കെട്ടിടത്തിൽ ആരംഭിച്ചു. നഗരസഭാ ചെയർമാൻ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. ഫിറോസ് പി തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ് വേണുഗോപാൽ ഗുരുക്കൾ, കൗൺസിലർ കെ എസ് ബാബുരാജ്, വരവൂർ സ്കൂൾ പ്രധാനാധ്യാപകൻ പ്രസാദ്, കെ സി ഉണ്ണികൃഷ്ണൻ, കളരി പയറ്റ് അസോസിയേഷൻ പ്രസിഡന്റ് എ ഐ മുരുകൻ ഗുരുക്കൾ എന്നിവർ സംസാരിച്ചു. വേദവ്യാസ കളരിയുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി 42500 രൂപയുടെ ധന സഹായം ചടങ്ങിൽ വിതരണം...

Read More

കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ചാവക്കാട് : മന്ദലാംകുന്ന് ബീച്ചിൽ കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മന്ദലാംകുന്ന് കിണറിന് കിഴക്ക് കോലയില്‍ കബീറിന്റെ മകന്‍ റസിലി(റിച്ചു-13)ന്റെ മൃതദേഹമാണ് കുട്ടി കുളിക്കാനിറങ്ങിയ അതേ ഭാഗത്ത് നിന്ന് തന്നെ ഇന്ന് പുലർച്ചെ 12.50 ഓടെ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് റസിലും കൂട്ടുകാരൻ മുഹമ്മദ് അദ്‌നാനും (13) തിരയിൽപ്പെട്ടത്. അദ്നാനെ സമീപത്തെ സ്വകാര്യ റിസോര്‍ട്ടിലെ ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ കഴിയവെ രാത്രി ഏഴരയോടെ ബോധം തെളിഞ്ഞപ്പോഴാണ് അദ്നാൻ റസിലും തിരയില്‍പ്പെട്ട കാര്യം പറയുന്നത്. ഇതോടെ കടപ്പുറത്ത് തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എടക്കഴിയൂർ സീതി സാഹിബ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

April 2019
S M T W T F S
 123456
78910111213
14151617181920
21222324252627
282930