mehandi new

നിരവധി കേസിലെ പ്രതിയെ ഏറ്റുമുട്ടലിലൂടെ കീഴടക്കി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

IMG_20190409_133003ഗുരുവായൂർ : തട്ടികൊണ്ടു പോകൽ ഉൾപെടെ 12 ഓളം കേസ്സിലെ പ്രതിയെ ഗുരുവായൂർ ടെമ്പിൾ പോലിസ് അറസ്റ്റ് ചെയ്തു. പാലയൂർ കറുപ്പം വീട്ടിൽ  മുഹമ്മദ് മകൻ ഫവാദ് (31) നെയാണ് സ്റ്റേഷൻ ഓഫീസർ പ്രേമാനന്ദകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിയിൽ കൈരളി ജംഗ്ഷനിൽ വച്ച് വാഹനം തട്ടിയതുമായി ബന്ധപെട്ടുണ്ടായ തർക്കത്തിൽ അമൽ കൃഷ്ണ എന്ന യുവാവിനെയും  സുഹൃത്തുക്കളെയും മർദ്ധിക്കുകയും  തുടർന്ന് തട്ടിക്കെണ്ടുപോവുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ഇതുമായി  ബന്ധപ്പെട്ട്  രണ്ടുപേരെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് തുടർന്ന് ഇയാൾ ഒളിവിൽ പോകുകയായിരുന്നു.

രണ്ടര മാസത്തോളമായി തമിഴ്നാട്ടിലെ കൊടൈക്കനാലിൽ റിസോർട്ടിൽ ഒളിവിൽ താമസിക്കുകയും പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തി ഗുരുവായൂർ, ചാവക്കാട് എന്നിവിടങ്ങളിലെ സുഹൃത്തുക്കളുടെ വീടുകളിൽ മാറി മാറി താമസിച്ചും  വരികയായിരുന്നു. പോലീസ് നിരീക്ഷണത്തിലായിരുന്ന ഇയാൾ പേരകം വാഴപ്പള്ളിലുള്ള ഭാര്യ വീട്ടിൽ ഇടയ്ക്കിടെ വന്ന് പോവുന്നതായി വിവരം ലഭിച്ചിരുന്നു.  തുടർന്ന് ബൈക്ക് റേസിംഗ് വിദഗ്ധനായ പ്രതിയെ  ബൈക്ക് സഹിതം പോലീസ് പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഏറ്റുമുട്ടലിലൂടെ യാണ് പോലീസ് കീഴ്പ്പെടുത്തിയത്.

വധശ്രമം, മോഷണം, പിടിച്ചുപറി, അടിപിടി, ഭവനഭേദനം, കഞ്ചാവ്, ലഹരി ഉൽപന്നങ്ങളുടെ വിപണനം എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയാണ് ഫവാദ്.  കുന്നംകുളംപോലിസ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വർഷം ഹൈവേ പോലീസ് എസ് ഐയെ ആക്രമിച്ച്  പരിക്കേൽപിച്ച കേസിലും, പൂരത്തിനിടയിൽ പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ്. എസ്.ഐ .കെ എൻ മനോജ്, എ എസ് ഐ അനിൽകുമാർ, സിപിഒമാരായ ടി ആർ ഷൈൻ, എസ് ശരൺ, അലക്സ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. മെഡിക്കൽ പരിശോധനനക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Meem travels

Comments are closed.