mehandi banner desktop
Chavakkad online

കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]
IMG_20190417_213804ചാവക്കാട് : മന്ദലാംകുന്ന് ബീച്ചിൽ കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മന്ദലാംകുന്ന് കിണറിന് കിഴക്ക് കോലയില്‍ കബീറിന്റെ മകന്‍ റസിലി(റിച്ചു-13)ന്റെ മൃതദേഹമാണ് കുട്ടി കുളിക്കാനിറങ്ങിയ അതേ ഭാഗത്ത് നിന്ന് തന്നെ ഇന്ന് പുലർച്ചെ 12.50 ഓടെ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് റസിലും കൂട്ടുകാരൻ മുഹമ്മദ് അദ്‌നാനും (13) തിരയിൽപ്പെട്ടത്. അദ്നാനെ സമീപത്തെ സ്വകാര്യ റിസോര്‍ട്ടിലെ ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ കഴിയവെ രാത്രി ഏഴരയോടെ ബോധം തെളിഞ്ഞപ്പോഴാണ് അദ്നാൻ റസിലും തിരയില്‍പ്പെട്ട കാര്യം പറയുന്നത്. ഇതോടെ കടപ്പുറത്ത് തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എടക്കഴിയൂർ സീതി സാഹിബ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് റാസിൽ.

Jan oushadi

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.