Select Page

Day: May 10, 2019

ഏങ്ങണ്ടിയൂരിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ചേറ്റുവ: മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു. മഴക്കാലത്തെ വരവേൽക്കാനും ജല സ്രോതസുകൾ മലിനമുക്‌തമാക്കുക, പൊതു ഇടങ്ങൾ ശുചീകരിക്കുക, ഭവന സന്ദർശനം നടത്തി ശുചീകരണ ബോധവൽക്കരണം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് പ്രാരഭം കുറിച്ചത്. പഞ്ചായത്തിലെ പതിനാറ് വാർഡുകളിൽ മെയ് പത്ത്, പതിനൊന്ന്, പന്ത്രണ്ട് തിയ്യതികളിലായി നടക്കുന്ന ശുചീകരണ ബോധവൽക്കരണ പരിപാടിക്ക് ചേറ്റുവ ഒന്നാം വാർഡ് ഫിഷർമെൻ കോളനി അംഗണവാടി പരിസരത്ത് നിന്നും തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.എൻ ജ്യോതിലാൽ, ഒന്നാം വാർഡ് മെമ്പർ സുമയ്യ സിദ്ധിക്ക്, വാർഡ് മെമ്പർമാരായ ഇർഷാദ് കെ.ചേറ്റുവ, സി.ബി. ഭാരതി, ഹെൽത്ത് ഇൻസ്പെക്ട്ടർ പ്രകാശ് ജേക്കബ് എന്നിവർ പങ്കെടുത്തു. ഫോട്ടോ : ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്തിൽ മഴക്കാല ശുചീകരണ പ്രവർത്തങ്ങൾക്ക് ഒന്നാം വാർഡിൽ തുടക്കം...

Read More

ആരോഗ്യ സുരക്ഷ പദ്ധതി പുതുക്കൽ – നാളെ മുതൽ

ഗുരുവായൂർ : കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പുതുക്കൽ നഗരസഭയിലെ വിവിധ മേഖലകളിൽ നാളെ മുതൽ ആരംഭിക്കും. 2018ൽ ആർ എസ് ബി വൈ കാർഡ് പുതുക്കിയവർക്കും ‘ ആയുഷ്മാൻ ഭാ രത് ‘ കത്ത് ലഭിച്ചവർക്കും ഈ പദ്ധതിയിൽ ഗുണഭോക്താക്കളാകാവുന്നതാണ്. ആർ എസ് ബി വൈ യിൽ ഉൾപ്പെടു കുടുംബത്തിലെ ഒരാൾ 50 രൂപയും റേഷൻ കാർഡും ആധാർ കാർഡുമായി താഴെ പറയുന്ന കേന്ദ്രങ്ങളിൽ എത്തേണ്ടതാണെന്ന് ഗുരുവായൂർ നഗരസഭാ ചെയർപേഴ്‌സൺ അറിയിച്ചു. മെയ് 11, 12, 13 തിയ്യതികളിൽ ജിയുപി സ്കൂൾ ഗുരുവായൂർ. 14, 15 തിയ്യതികളിൽ കാരയൂർ എൽ പി സ്കൂൾ. 16, 17 തിയ്യതികളിൽ ഇരിങ്ങപ്പുറം വായനശാല. 18ന് രാജീവ് ഗാന്ധി കമ്മ്യൂണിറ്റി ഹാൾ തൈക്കാട്. മെയ് 15ന് തൈക്കാട് സോണൽ...

Read More

ടയർ പൊട്ടി ലോറി മറിഞ്ഞു – റോഡിൽ കിടന്നത് അഞ്ചു മണിക്കൂർ

എടക്കഴിയൂർ : ടയർ പൊട്ടി മിനി ലോറി കീഴ്മേൽ മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പ്രിയേഷിനാണ് പരിക്കേറ്റത്. ദേശീയപാത ടിപ്പുസുൽത്താൻ റോഡിൽ എടക്കഴിയൂർ സ്‌കൂളിന് സമീപമാണ് അപകടം. ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ടാണ് മിനിലോറി മറിഞ്ഞത്. സാനിറ്ററി വസ്തുക്കൾ കയറ്റി കോഴിക്കോട് നിന്ന് വരികയായിരുന്ന വാഹനമാണ് തലകീഴായി മറിഞ്ഞത്. പരിക്കേറ്റവരെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ മുതുവുട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഏഴോടെ മറിഞ്ഞ ലോറി അഞ്ച് മണിക്കൂർ നടുറോഡിൽ കിടന്നു. ഉച്ചക്ക് പന്ത്രണ്ടു മണിയോടെയാണ് ക്രെയിൻ കൊണ്ടുവന്നു ലോറി...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

May 2019
S M T W T F S
« Apr    
 1234
567891011
12131415161718
19202122232425
262728293031