Select Page

Month: May 2019

ബൈക്കിന് കുറുകെ പൂച്ച ചാടി അപകടം – യുവതിക്ക് പരിക്കേറ്റു

തിരുവത്ര : എടക്കഴിയൂർ ബീച്ച് കുഞ്ഞാദു സാഹിബ്‌ റോഡിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന് കുറുകെ പൂച്ച ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞു യുവതിക്ക് പരിക്കേറ്റു. എടക്കഴിയൂർ സ്വദേശിനി ചെങ്ങശേരി ഹൗലത്ത് (35) നാണ് പരിക്കേറ്റത്. കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ...

Read More

യുവതി തൂങ്ങിമരിച്ച നിലയിൽ – ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

എടക്കഴിയൂർ : യുവതിയെ കിടപ്പറയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടക്കഴിയൂർ ജുമാഅത്ത് പള്ളിക്ക് പടിഞ്ഞാറ് പരേതനായ മടാടത്തയിൽ അഹമ്മദിന്റെ മകളും അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം ആലുങ്ങൽ റഹീമിന്റെ ഭാര്യയുമായ ഷജീറയെ (26) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം വീട്ടുകാരറിയുന്നത്. കിടപ്പറയിലെ ജനൽ വിരിയിൽ തൂങ്ങിയ നിലയിലായിരുന്നു. ഷജീറയെ കൂടാതെ വീട്ടിൽ മാതാവും അനുജത്തിയും മാത്രമാണുണ്ടായിരുന്നത്. രണ്ടു വയസ്സുകാരനായ മകന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് വീട്ടുകാർ മുറിയിലേക്ക് വന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. കുന്നംകുളം എ.സി.പി എ മുരളീധരൻ, ചാവക്കാട് സി.ഐ എം.കെ സജീവ്, എസ്.ഐ ശശീന്ദ്രൻ മേലയിൽ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി. ഫോറൻസിക്, വിരലടയാള വിദഗ്ദരും പരിശോധന നടത്തി. പോലിസ് നായ ഡോണയുടെ പരിശോധനയുമുണ്ടായി. അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു. ചാവക്കാട് താഹസിൽ കെ.വി ആംബ്രോസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ് മോർട്ടത്തിനു ശേഷം വിശദമായ റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ എന്തെങ്കിലും പറയാനാകൂ....

Read More

മൂസാ റോഡ് കൂട്ടായ്മ ഇഫ്താർ സംഗമവും കൂട്ടപ്രാർത്ഥനയും

ചേറ്റുവ: കടപ്പുറം കാദരിയ്യ മസ്ജിദിൽ മൂസാറോഡ് കൂട്ടായ്മയും, പള്ളി കമ്മറ്റി പ്രവർത്തകരും, സംയുക്തമായി ഇഫ്താർ സംഗമം നടത്തി. പള്ളി ഇമാം ഖാലിദ് ഉസ്താദ് തിരുവത്ര ലൈലത്തുൽ ഖദറിനെ കുറിച്ച് പ്രഭാഷണം നടത്തി. കാദരിയ്യപള്ളി പ്രസിഡന്റ് ടി.കെ ജമാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഹുസൈൻ ട്രഷറർ എ.കെ.ലത്തീഫ്, സി.കെ.ആലു, പൊള്ളക്കായി ഹംസ, ചിന്നക്കൽ റഷീദ്, ചിന്നക്കൽ ഫക്രുദ്ദീൻ, പൊന്നാക്കാരൻ ഷബീർ, പുതുവീട്ടിൽ ഷരീഫ്‌, ചാലക്കൽ നിസാം, പൊന്നാക്കാരൻ അക്ബർ, വി.എസ്.നൗഷാദ്, പുതുവീട്ടിൽ ഷാജഹാൻ, എന്നിവർ കൂട്ടപ്രാർത്ഥനക്ക് നേതൃത്വം...

Read More

ഒടുവിൽ ജലസേചന വകുപ്പ് കുഴിയിലിറങ്ങി

ചേറ്റുവ: ഒടുവിൽ ജലസേചന വകുപ്പ് കുഴിയിലിറങ്ങി. ഒരുമനയൂർ സ്വാമി പടിയിൽശുദ്ധജല പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുകയും ദേശീയപാതയിൽ കുഴി രൂപപ്പെടുകയും ചെയ്തിട്ട് മാസങ്ങളായി. കരുവന്നൂരിൽ നിന്നും ഗുരുവായൂരിലേക്ക് വരുന്ന ശുദ്ധജല പൈപ്പ് ലൈനാണ് പൊട്ടിയത്. മാസങ്ങളായുള്ള നാട്ടുകാരും മാധ്യമങ്ങളും ബന്ധപ്പെട്ടവരുടെ അനാസ്ഥ ചൂണ്ടികാട്ടുന്നു. മാസങ്ങൾ പിന്നിട്ട് ഇന്ന് ജലസേചന വകുപ്പ് കുഴിയിൽ ഇറങ്ങി പൈപ്പ് റിപ്പയറിങ് ആരംഭിച്ചു. ജെസിബി ഉപയോഗിച്ച് റോഡ് പൊളിച്ചാണ് പണി പുരോഗമിക്കുന്നത്. കരുവന്നൂർ പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് രണ്ടരമാസം പിന്നിടുമ്പോഴേക്കും പതിനാലോളം സ്ഥലങ്ങളിൽ റോഡ് വെട്ടി പൊളിച്ച് റിപ്പയർ ചെയ്യേണ്ടി വന്നിട്ടുണ്ട്....

Read More

സിപിഎം പ്രവർത്തകന് നേരെ വധശ്രമം

എടക്കഴിയൂർ : സിപിഎം പ്രവർത്തകനു നേരെ വധശ്രമം. നാലംഗസംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ അകലാട് സ്വദേശിയായ കണ്ടാണത്ത് മുനീർ (32)നെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ അവിയൂരിൽവെച്ചാണ് സംഭവം. മീൻ കച്ചവടക്കാരനായ മുനീർ കുന്നംകുളം മത്സ്യ മാർക്കറ്റിലേക്ക് മീനെടുക്കാൻ ബൈക്കിൽ പോകുന്ന വഴി അവിയൂർ കുരഞ്ഞിയൂർ റോട്ടിൽ വെച്ച് ബൈക്കിലെത്തിയ നാലംഗസംഘം വളഞ്ഞിട്ടു ആക്രമിക്കുകയായിരുന്നു. തലക്കും കൈക്കും ഗുരുതരമായ പരിക്കേറ്റ മുനീർ അടുത്തുകണ്ട വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ മുതുവട്ടൂരിലെ രാജാ ആശുപത്രിയിലെത്തിക്കുകയായിരുന്നു, എസ്ഡിപിഐ പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് മുനീർപൊലീസിന് മൊഴി നൽകി. എടക്കഴിയൂരിൽ കോഴി കച്ചവടം നടത്തിയിരുന്ന മുനീർ ഒരു മാസമായി മീൻ കച്ചവടം തുടങ്ങിയിട്ട്. ചാവക്കാട് പോലീസ് രാജ ആശുപത്രിയിലെത്തി മൊഴിയെടുത്തു. അന്വേഷണം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

May 2019
S M T W T F S
 1234
567891011
12131415161718
19202122232425
262728293031