Select Page

Day: May 28, 2019

വാട്സ്ആപ് വനിതാ കൂട്ടായ്മയുടെ ഇഫ്താർ വിരുന്നും അവാർഡ് ദാന ചടങ്ങും

പാവറട്ടി : വാട്സ്ആപ് വനിതാ കൂട്ടായ്മ സുക്കൂൻ ഇഫ്താർ വിരുന്നും അവാർഡ് ദാന ചടങ്ങും സംഘടിപ്പിച്ചു. നാഷണൽ ഹുദ ഇംഗ്ലീഷ് സ്ക്കൂൾ പ്രിൻസിപ്പൽ മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. മുസ്ലിം സ്ത്രീകളുടെ ഉന്നമനവും വ്യക്തിത്വ വികസനവും സേവന തൽപരതയും ദീനീ വിജ്ഞാനവും വളർത്തി എടുക്കുക എന്ന ലക്ഷ്യത്തിൽ രൂപം കൊണ്ട വാട്ട്സപ്പ് കൂട്ടായ്മയാണ് സുക്കൂൻ. കൂട്ടായ്മയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ക്കൂൾ ഓഫ് ഖുർആൻ നടത്തിയ പരീക്ഷാ വിജയികൾക്കും സുക്കൂൻ ചാരിറ്റി ഗ്രൂപ്പ് അംഗങ്ങളുടെ + 2, SSLC പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് ദാനവും നടത്തി. ജൂഹി ഷെയാസ്, ഖദീജ ഹാരിസ്, നജില ഹാരിസ്, ഷെറീന സലാം, സീമാ ഫൈസൽ എന്നിവരാണ് സ്കൂൾ ഓഫ് ഖുർആൻ അവാർഡിന് അർഹരായത്. ഹിസാന അബ്ദുൾ വാഹിദ്, നെഹ്മ ഹക്കീം, മദീഹ ഷബ്നം ഫൈസൽ, ഫാരിസ് പി റാഫി, മുഹമ്മദ് ദാനിഷ് എന്നിവർക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. നഹ്മിയ ബർക്കത്ത്,...

Read More

റമദാൻ പ്രഭാഷണവും അവാർഡ് ദാനവും

ചേറ്റുവ: എസ് കെ എസ് ബി വി വട്ടേക്കാട് യൂണിറ്റ് റമദാൻ പ്രഭാഷണവും അവാർഡ് ദാനവും സംഘടിപ്പിച്ചു. ഷെയ്ഖ് ബർദാൻ നഗറിൽ ചിറക്കെട്ടുമ്മൽ മിനി ഹാൾ വട്ടേക്കാട് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്ന ചടങ്ങ് ചാവക്കാട് എസ്.ഐ. അബ്ദുൾ ഹക്കീം ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ മുഹമ്മദ് വട്ടേക്കാട് അധ്യക്ഷത വഹിച്ചു. ഫർഹാൻ മുസ്ലാർ പ്രാർത്ഥന നടത്തി. അബ്ദുള്ള സലീം വാഫി മുഖ്യ പ്രഭാഷണം നടത്തി. ജൂനിയർ നൗഷാദ് ബാഖവി, ഷാഹുൽ ഹമീദ് ഹാജി, ഷാഫി വട്ടേക്കാട്ട്, റഫീഖ് അടിതിരുത്തി, കബീർ വട്ടേക്കാട്, ഉമ്മർമോൻ തുടങ്ങിയവർ...

Read More

ഐ എസ് ഭീഷണി – ബ്ലാങ്ങാട് ബീച്ചിൽ ആശങ്ക പരത്തി വെള്ള ബോട്ട്

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽനിന്ന് 12 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് കടലിൽ ദുരൂഹസാഹചര്യത്തിൽ കണ്ട വെളുത്ത നിറത്തിലുള്ള ബോട്ട് മേഖലയിൽ ആശങ്കക്കിടയാക്കി. മീൻപിടിത്ത ബോട്ടുകളിലെ തൊഴിലാളികളാണ് മുനക്കക്കടവ് തീരദേശ പൊലീസിന് വിവരം അറിയിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ശ്രീലങ്കയിൽനിന്ന് വെളുത്ത നിറത്തിലുള്ള ബോട്ടിൽ ഐ.എസ്. ഭീകരർ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെന്ന കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു മത്സ്യത്തൊഴിലാളികൾ വിവരം പോലീസിനെ അറിയിച്ചത്. മുനയ്ക്കക്കടവ് തീരദേശ പോലീസ് എസ്.ഐ. വി. അമീറലിയുടെ നേതൃത്വത്തിൽ കടലിൽ പരിശോധന നടത്തി ദുരൂഹസാഹചര്യത്തിലുള്ള വെളുത്ത ബോട്ട് കണ്ടെത്തി.  പരിശോധനയിൽ തമിഴ്നാട് രജിസ്ട്രേഷനിലുള്ള മീൻപിടിത്ത ബോട്ടാണിതെന്നും കന്യാകുമാരി ജില്ലക്കാരാണ് ബോട്ടിലുള്ളതെന്നും വ്യക്തമായി. കണ്ണൂരിൽനിന്ന് മീൻപിടിത്തം കഴിഞ്ഞ് കന്യാകുമാരി ഭാഗത്തേക്ക് മടങ്ങുകയായിരുന്നു ഇവർ. ബോട്ടിന്റെ രണ്ട് കാരിയർ വള്ളങ്ങളും (ഡിങ്കി) കൂടെയുണ്ടായിരുന്നു. ബോട്ടിലെ എണ്ണ ചോർന്നതിനാൽ കാരിയർ വള്ളങ്ങളിലൊന്നിൽ  ജീവനക്കാരിൽ ചിലർ മറ്റൊരു ബോട്ടിൽനിന്ന് എണ്ണ വാങ്ങുന്നതിനായി  പോയി. ഇവർ തിരിച്ചുവരുന്നതും കാത്ത്  ബോട്ട് കടലിൽ വേഗം കുറച്ച്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

May 2019
S M T W T F S
« Apr   Jun »
 1234
567891011
12131415161718
19202122232425
262728293031