Select Page

Day: June 16, 2019

ചാവക്കാട് ബീച്ചിൽ യുവാവ് ഒഴുക്കിൽ പെട്ടു

ചാവക്കാട് : കടലിൽ ഒഴുക്കിൽപെട്ട യുവാവിനെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി. നമ്പഴക്കാട് സ്വദേശി ധനേഷ് (23) ആണ് കടലിൽ ഒഴുക്കിൽ പെട്ടത്. കൂട്ടുകാരുമായി കടലിൽ കുളിക്കാനിറങ്ങിയ ധനേഷ് ഒഴുക്കിൽ പെട്ടതു കണ്ടു കൂട്ടുകാർ ബഹളം വെക്കുകയായിരുന്നു. ഗാർഡും ഡൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട് പോലീസ് മത്സ്യത്തൊഴിലാളികളെ സഹായത്തിനു വിളിക്കുകയായിരുന്നു. ബ്ലാങ്ങാട് സ്വദേശിയായ വലിയകത്ത് സിയാദ്, സന്തോഷ്‌ എന്നിവർ കടലിലേക്ക് എടുത്ത് ചാടിയെങ്കിലും ശക്തമായ ഒഴുക്കിൽ പിടിച്ച് നിൽക്കാനായില്ല. മറ്റൊരു മത്സ്യതൊഴിലാളിയായ കളൂർ രമേശ്‌ എത്തിയാണ് ധനേഷിനെ കരക്കെത്തിച്ചത്. ഇന്ന് വൈകുന്നേരം ആറര മണിയോടെയായിരുന്നു സംഭവം . മണത്തല കെ പി ആമ്പുലൻസ് പ്രവർത്തകരുടെ സഹായത്തോടെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ...

Read More

ജപ്പാൻ ജ്വരം – വടക്കേകാട് തമിഴ്‌നാട് സ്വദേശി മരിച്ചു

ചാവക്കാട്  : വടക്കേക്കാട് മേഖലയിൽ നിന്ന്  ജപ്പാൻ ജ്വരം ( Japanese encephalitis)  ബാധിച്ച് തമിഴ്‌നാട് സ്വദേശി പോണ്ടിച്ചേരിയിൽ മരിച്ചു.  മൂന്ന് വർഷത്തോളമായി വടക്കേകാട് നാലാംകല്ലിൽ വീട്ടുജോലിക്ക് കുടുംബത്തോടൊപ്പം താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളി തമിഴ്‌നാട് കടലൂർ സ്വദേശി നടരാജ (52) നാണ് മരിച്ചത്.  അഞ്ചാം തിയതിയാണ് നടരാജനെ പനി ബാധിച്ചു വടക്കേകാട് ആരോഗ്യ കേന്ദ്രത്തിൽ  പ്രവേശിപ്പിച്ചത്. ആദ്യത്തിൽ  നിപ്പയാണെന്നു സംശയിച്ചെങ്കിലും പിന്നീട് ലാബ് റിസൾട് വന്നപ്പോഴാണ് തലചോറിനെ ബാധിക്കുന്ന ജപ്പാൻ ജ്വരമാണെന്നു തിരിച്ചറിഞ്ഞത്.   എട്ടാം തിയതി നാട്ടിലേക്ക് പോയ ഇവർ പോണ്ടിച്ചേരി ജിപ്മർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  ഇന്ന് രാവിലെ ജിപ്മറിൽ വെച്ചായിരുന്നു മരണം. ക്യൂലക്‌സ് ഇനത്തിൽപ്പെട്ട കൊതുകുകളാണ് ജപ്പാൻ ജ്വരം പരത്തുന്നത്.  രണ്ട് ദിവസത്തെ പരിശോധനയിൽ വടക്കേകാട് മേഖലയിൽ ഇത്തരം കൊതുകുകളെ കണ്ടെത്താൻ കഴിഞിട്ടില്ലെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.  കഴിഞ്ഞ ദിവസം പിടിച്ച കൊതുകളെ പരിശോധനക്കായി അയച്ചിട്ടുണ്ട്. നാളെയും പ്രത്യേക സംഘം വടക്കേക്കാട് മേഖലയിൽ ഇത്തരം കൊതുകൾ ഉണ്ടോ എന്ന തിരച്ചിൽ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2019
S M T W T F S
« May   Jul »
 1
2345678
9101112131415
16171819202122
23242526272829
30