mehandi new
Monthly Archives

June 2019

വിദ്യാർത്ഥികളുടെ ബസ്സ് യാത്രക്ക് എസ് എഫ് ഐ സംരക്ഷണമൊരുക്കും

ചാവക്കാട് :- വിദ്യാർത്ഥി കൺസെഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രവാക്യമുയർത്തി എസ് എഫ് ഐ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ബസ്സ് സ്റ്റാന്റിലേക്ക് വിദ്യാർത്ഥി മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ജാസിർ ഇഖ്ബാൽ ഉദ്ഘാടനം…

ചേറ്റുവ ഡിവിഷൻ യു ഡി എഫിന്

ചേറ്റുവ: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ചേറ്റുവ ഡിവിഷനിൽ സി പി എമ്മിലെ എൻ.ആർ.ഗണേശൻ രാജിവെച്ച ഒഴിവിലേക്കായി നടന്ന ഉപതെരഞ്ഞെടുപ്പിൽ 732 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി എം.എ.നൗഷാദ് കൊട്ടിലിങ്ങൽ വിജയിച്ചു. വിജയത്തിൽ ആഹ്ളാദം…

തദ്ദേശ സ്ഥാപനങ്ങൾ സാധാരണക്കാരൻറെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെടുന്നു- വി എം സുധീരൻ

ഗുരുവായൂർ: അധികാര വികേന്ദ്രീകരണത്തിൻറെ ഭാഗമായി കൂടുതൽ അധികാരം ലഭിച്ച തദ്ദേശ സ്ഥാപനങ്ങൾ സാധാരണക്കാരൻറെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെടുന്നുവെന്ന് വി.എം. സുധീരൻ. ജനങ്ങൾ ഏൽപ്പിക്കുന്ന അധികാരം ജനങ്ങൾക്കു വേണ്ടി ഉപയോഗിക്കാത്തത് തദ്ദേശ…

സജിത്ത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട് : കെ എസ് യു മണത്തല ഗവ: ഹയർ സെക്കണ്ടറി യൂണിറ്റ് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ രക്തസാക്ഷി സജിത്ത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിണ്ടന്റ് ഫസൽ പാലയൂർ അദ്ധ്യക്ഷനായി. സിബിൽദാസ്, നിസാമുദ്ദീൻ ഇച്ചപ്പൻ, ഹിഷാം കപ്പൽ, കെ വി…

പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണം – ജീവനക്കാരന് പരിക്ക്

ചാവക്കാട് : തിരുവത്ര അതിർത്തി പെട്രോൾ പമ്പിൽ ഗുഢാ സംഘത്തിന്റെ ആക്രമണം. ജീവനക്കാരന് പരിക്കേറ്റു. ഡെലിവറി യൂണിറ്റിൽ ജോലിക്കാരനായ മൂത്തേടത്ത് ജാഫർ(29) പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു…

വാഹനാപകടം – ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

ചാവക്കാട് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ചാവക്കാട് കടപ്പുറം ഇരട്ടപ്പുഴ പള്ളിത്താഴം അണ്ടത്തോട് പിലാക്കൽ സലീമിന്റെ മകൻ അനസ് (18) ആണ് മരിച്ചത്. കഴിഞ്ഞ 13 ന് ചൊവ്വാഴ്ച രാത്രിയിൽ ഒരുമനയൂര്‍…

വള്ളം തിരയിൽപ്പെട്ട് മറിഞ്ഞു തൊഴിലാളിക്ക് പരിക്ക്

ചാവക്കാട്: ബ്ലാങ്ങാട് കടലിൽ മത്സ്യ ബന്ധനത്തിന് വള്ളം ഇറക്കുന്ന നേരം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ് തൊഴിലാളിക്ക് ഗുരുതരമായി പരിക്ക് പറ്റി. തളിക്കുളം സ്വദേശി കറുപ്പം വീട്ടിൽ അലി അഹമ്മദ് (51 വയസ്സ്) നാണ് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന…

മോഹനൻസ്മൃതികളിൽ നാടൊത്തുകൂടി

തിരുവത്ര : പ്രശസ്ത സിനിമാ സംവിധായകൻ കെ ആർ മോഹനൻ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് " കെ ആർ മോഹനൻസ്മൃതി " സംഘടിപ്പിച്ചു. ജന്മനാട്ടിൽ നടന്ന അന്സുസ്മരണ യോഗം പ്രശസ്ത സിനിമാനടൻ വി കെ ശ്രീരാമൻ ഉൽഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എൻ കെ. അക്ബർ…

കെ അഹമ്മദ് സ്മൃതി വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു

ചാവക്കുട്: കെ അഹമ്മദ് സ്മൃതി വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു. കടപ്പുറം - മണത്തല മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ്‌ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകി…

ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പരിശീലനം നൽകുന്നു

ഗുരുവായൂർ : അമൃത് പദ്ധതിയുടെ ഭാഗമായി ഗുരുവായൂർ നഗരസഭ പരിധിയിലുള്ള വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ദുരന്തനിവാരണ പരിശീലനം നൽകുന്നു. ജൂൺ 26 ബുധനാഴ്ച രാവിലെ 10 മണിക്ക് നഗരസഭ ടൗൺ ഹാളിൽ നടക്കുന്ന പരിപാടി നഗരസഭ അധ്യക്ഷ വി എസ് രേവതി ഉദ്ഘാടനം…