ഒരു കുഞ്ഞുകത്തിൽ ഉരുകിത്തീർന്നത് ആയുസ്സിൻറെ പരിഭവങ്ങൾ’ വയറലായി – ലിജിത്തിന്‌ അഭിനന്ദന പ്രവാഹം

ചാവക്കാട് : ഗുരുവായൂർ ലേഖകൻ ലിജിത് തരകന്റെതായി മാധ്യമം പത്രം പ്രസിദ്ധീകരിച്ച, നാലാം ക്ലാസുകാരൻ അനന്തു പഠനത്തിൻറെ ഭാഗമായി തപാൽ ദിനത്തിൽ എഴുതിയ കത്ത് അനന്തുവിൻറെ കുടുംബത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ച കഥയാണ് സോഷ്യൽമീഡിയ ഏറ്റെടുത്തു വയറലാക്കിയത്. വാട്‌സ് ആപ്പും ഫേസ് ബുക്കും ട്വിറ്ററുമൊക്കെ അരങ്ങുവാഴും സൈബര്‍ കാലത്ത് ഇരിങ്ങപ്പുറം ജി.എല്‍.പി സ്‌കൂളിലെ നാലാം ക്ലാസുകാരൻ അനന്തു പഠനത്തിൻറെ ഭാഗമായി തപാൽ ദിനത്തിൽ എഴുതിയ കത്ത് അവൻറെയും കുടുംബത്തിൻറെയും ജീവിതം മാറ്റിമറിച്ചു. ഒരു വ്യാഴവട്ടത്തിലധികം നീണ്ട പരിഭവവും പിണക്കവും പുനസമാഗമത്തിന് വഴിയൊരുക്കിയത് അനന്തുവിൻറെ കുഞ്ഞുകൈകളില്‍ നിന്ന് ഇന്‍ലൻറിലേക്ക് വാര്‍ന്നു വീണ അക്ഷരങ്ങളാണ്. ഒരു കുഞ്ഞുകത്ത്  അറ്റുപോയ കുടുംബ ബന്ധങ്ങളെ വിളക്കി ചേര്‍ക്കുന്ന കണ്ണിയായി മാറിയ സംഭവം ഒരു സിനിമാക്കഥയേക്കാൾ അവിശ്വസനീയമാണ്. കഴിഞ്ഞ ഒക്‌ടോബര്‍ 10ന് തപാല്‍ ദിനത്തില്‍ തങ്ങളുടെ മുത്തച്ഛന് കത്തെഴുതാൻ  ഗുരുവായൂര്‍ നഗരസഭയിലെ ഇരിങ്ങപ്പുറം ഗവ.എല്‍.പി സ്‌കൂളിലെ കുട്ടികളോട് അധ്യാപകർ ആവശ്യപ്പെടുന്നയിടത്താണ് സംഭവങ്ങളുടെ തുടക്കം. അനന്തുവും എഴുതി...

Read More