ഓടിക്കൊണ്ടിരുന്ന കാറില്‍ വെച്ച് കൂട്ടബലാല്‍സംഗം – പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
ചാവക്കാട് : ഓടിക്കൊണ്ടിരുന്ന കാറില്‍ വെച്ച് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ യുവാക്കള്‍ക്ക് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തളിക്കുളം വില്ലേജ് തമ്പാന് കടവില്‍ തൈവളപ്പില്‍ ഉണ്ണികൃഷ്ണന്റെ മകന് ബിനേഷ് എന്ന ബിനു (35), വാടാനപ്പള്ളി ഫാറൂഖ് നഗര്‍ ഒല്ലേക്കാട്ടില്‍ അശോകന്റെ മകന് അനുദര്‍ശ് എന്ന അനൂപ് (കണ്ണാപ്പി-32) എന്നിവരെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് ആജ് സുദര്ശന് പത്ത് വര്‍ഷം കഠിന തടവിനും അമ്പതിനായിരം രൂപ വീതം ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴ തുക നഷ്ടപരിഹാരമായി ഇരയ്ക്ക് നല്‍കണം. 2011 ജൂലൈ 27നാണ് കേസിനാസ്പദമായ സംഭവം. ആശുപത്രിയില്‍ ലാബ് ടെക്നീഷ്യന് ജോലി ചെയ്തു വന്നിരുന്ന യുവതിയെ രക്തം ദാനം ചെയ്യാന്‍ വന്ന ഒന്നാം പ്രതി ബിനേഷ് പരിചയപ്പെടുകയും മൊബൈല്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് ഫോണിലൂടെ പരിചയപ്പെടുകയും പ്രണയം നടിച്ച് വിവാഹാഭ്യര്‍ത്ഥന നടത്തുകയുമായിരുന്നു. പിന്നീട് ഒന്നാം പ്രതി ബിനേഷ് ഗള്‍ഫില്‍ പോകുകയാണെന്നും...
Read More