Select Page

Day: July 26, 2019

അശാസ്ത്രീയ കെട്ടിട നിർമ്മാണം സമീപത്തെ വീടുകൾ അപകടാവസ്ഥയിൽ

ചാവക്കാട് : ചേറ്റുവ റോഡില്‍ പഴയ ദര്‍ശന തിയ്യേറ്റര്‍ നിന്നിരുന്ന സ്ഥലത്തെ അശാസ്ത്രീയമായ രീതിയിലുള്ള ബഹുനില കെട്ടിട നിര്‍മ്മാണം വീടിനും തൊട്ടടുത്ത കെട്ടിടത്തിനും അപകടാവസ്ഥ സൃഷ്ടിക്കുന്നതായി കാട്ടി പ്രവാസി രംഗത്ത്. ചാവക്കാട് തൈക്കണ്ടിപ്പറമ്പില്‍ ജലീലാണ് ഇതു സംബന്ധിച്ച് ചാവക്കാട് പ്രസ് ഫോറത്തില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. യാതൊരു വിധ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാതെയുള്ള ബഹുനില കെട്ടിട നിര്‍മ്മാണം തന്റെ വീടിനും സഹോദരന്റെ കെട്ടിടത്തിനും വന്‍ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് ജലീല്‍ പറഞ്ഞു. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെ ഒമാനിലെ ഇന്ത്യന്‍ എംബസി മേഖേന അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ചാവക്കാട് നഗരസഭ ചെയര്‍മാന്‍, സെക്രട്ടറി അടക്കമുള്ളവര്‍ ഇടപെട്ട് നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരുന്നു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചു മാത്രമേ നിര്‍മ്മാണം തുടങ്ങാന്‍ പാടുള്ളൂവെന്ന് അറിയിച്ചിരുന്നുവെങ്കിലും അതിനു വിപരീതമായി നിര്‍മ്മാണം തുടങ്ങി. ഇതോടെ വീണ്ടും പരാതി നല്‍കി. ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകായാണ്. അശാസ്ത്രീയമായ ബഹുനില കെട്ടിട നിര്‍മ്മാണത്തെ തുടര്‍ന്ന് തന്റെ വീടിന്റെയും സഹേദരന്റെ...

Read More

സാക്ഷരതാ പഠിതാക്കളുടെ നേതൃത്വത്തിൽ “മുറ്റത്തൊരു പച്ചക്കറി തോട്ടം”

പുന്നയൂർക്കുളം : പഞ്ചായത്തിലെ സാക്ഷരതാ പഠിതാക്കളുടെ നേതൃത്വത്തിൽ “മുറ്റത്തൊരു പച്ചക്കറി തോട്ടം” പദ്ധതി നടപ്പിലാക്കുന്നു. തീരദേശ മേഖലയിൽ നടന്നുവരുന്ന അക്ഷര സാഗരം പദ്ധതിയിലെ അമ്മമാരായ പഠിതാക്കളാണ് പഠനത്തോടൊപ്പം മുറ്റത്തൊരു പച്ചക്കറി തോട്ടം ഒരുക്കുന്നത്. ഓരോ പഠിതാവും സ്വന്തം വീട്ടുമുറ്റത്ത് ജൈവ പച്ചക്കറി തോട്ടം ഒരുക്കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കൃഷി വകുപ്പിന്റ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വാർഡ് മെമ്പർ വി.നൗഷാദ് പഠിതാക്കൾക്കുള്ള പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. കുമാരൻപടിയിൽ നടന്ന പഠിതാക്കളുടെ സംഗമത്തിൽ റിട്ടയേർഡ് അദ്ധ്യാപിക പി.കെ.ശാന്ത അദ്ധ്യക്ഷയായി. സാക്ഷരതാ പ്രേരക് ബിജോയ് പെരുമാട്ടിൽ, ഇൻസ്ട്രക്റ്റർ ദിവ്യ സുജിത്ത്, കുടുംബശ്രീ സി.ഡി.എസ് അംഗം എൻ.വി ബിന്ദു തുടങ്ങിയവർ...

Read More

നൂറിൻ ശരീഫ് നായിക-മങ്കിബസാര്‍ ചാവക്കാടിന്‍റെ കഥ

ചാവക്കാട് : നൂറിൻ ശരീഫ്, റോഷൻ ബഷീർ (ദൃശ്യം ഫെയിം ) പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന  ചാവക്കാടിന്‍റെ കഥ പറഞ്ഞ് ബിനോഷ് മുസ്തഫ സംവിധായകന്‍റെ മേലങ്കി അണിയുന്നു. ‘മങ്കി ബസാർ 1965’ എന്ന പേരിൽ എഫ് ബി ക്രിയേഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന സിനിമയുടെ ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കും. ചാവക്കാടും പരിസരങ്ങളിലുമായി 35 ദിവസം ഷൂട്ടിങ് നടക്കും. 2005 ലെ മൂന്ന് പ്രണയകഥകള്‍  പറയുന്ന സിനിമയിൽ 1965 ലെ കൂട്ടുങ്ങൽ അങ്ങാടിയും സംഭവങ്ങളും ചിത്രീകരിക്കുന്നുണ്ട്. പഴമക്കാരുടെ കിസ്സകളിലൂടെ ചാവക്കാട്ടെ പുതിയ തലമുറക്ക് തീരെ അപരിചിതരല്ലാത്ത പൊന്നാനി ഹംസത്ത്, മലായ് യൂസഫ് തുടങ്ങിയവരും മങ്കി ബസാറിലൂടെ കടന്നു പോകും. നിരവധി പേരെ ഒറ്റക്ക് അടിച്ചിടുന്ന പൊന്നാനി ഹംസത്തിന്‍റെ പറഞ്ഞുകേട്ട മെയ്‌വഴക്കവും കൈക്കരുത്തും വെള്ളിത്തിരയിൽ തെളിയും. ചാവക്കാട്, തെക്കഞ്ചേരി സ്വദേശിയായ ബിനോഷ് മുഹമ്മദ്‌ പതിനഞ്ചു വർഷത്തിലധികമായി സിനിമാ മേഖലയിൽ വർക്ക് ചെയ്യുന്നു. അഭിനയം, സ്ക്രിപ്റ്റ്, അസിസ്റ്റന്റ് ഡയരക്ടർ, അസോസിയേറ്റ് ഡയരക്ടർ എന്നീ മേഖലയിൽ...

Read More

പാതിരാത്രിയിൽ പലചരക്കു കടക്ക് തീ പിടിച്ചു

ചാവക്കാട് : കടപ്പുറം തൊട്ടാപ്പ് ബദർപള്ളിക്കടുത്ത് പലചരക്ക് കട കത്തിയമർന്നു. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. തൊട്ടാപ്പ് പുത്തൻപുരയിൽ നാസറിന്റെ ഉടമസ്ഥതയിലുള്ള കടയാണ് കത്തിച്ചാമ്പലായത്. തീ ആളിപ്പടരുന്നത് കണ്ട് പരിസരവാസികൾ അണക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഗുരുവായൂർ നിന്നും രണ്ടു യൂണിറ്റ് ഫയർഫോഴ്സും ചാവക്കാട് പേലീസും സ്ഥലത്തെത്തി. തീപിടുത്തത്തിന് കാരണം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

July 2019
S M T W T F S
 123456
78910111213
14151617181920
21222324252627
28293031