mehandi banner desktop
Chavakkad online

സാക്ഷരതാ പഠിതാക്കളുടെ നേതൃത്വത്തിൽ “മുറ്റത്തൊരു പച്ചക്കറി തോട്ടം”

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

പുന്നയൂർക്കുളം : പഞ്ചായത്തിലെ സാക്ഷരതാ പഠിതാക്കളുടെ നേതൃത്വത്തിൽ “മുറ്റത്തൊരു പച്ചക്കറി തോട്ടം” പദ്ധതി നടപ്പിലാക്കുന്നു. തീരദേശ മേഖലയിൽ നടന്നുവരുന്ന അക്ഷര സാഗരം പദ്ധതിയിലെ അമ്മമാരായ പഠിതാക്കളാണ് പഠനത്തോടൊപ്പം മുറ്റത്തൊരു പച്ചക്കറി തോട്ടം ഒരുക്കുന്നത്. ഓരോ പഠിതാവും സ്വന്തം വീട്ടുമുറ്റത്ത് ജൈവ പച്ചക്കറി തോട്ടം ഒരുക്കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കൃഷി വകുപ്പിന്റ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
വാർഡ് മെമ്പർ വി.നൗഷാദ് പഠിതാക്കൾക്കുള്ള പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. കുമാരൻപടിയിൽ നടന്ന പഠിതാക്കളുടെ സംഗമത്തിൽ റിട്ടയേർഡ് അദ്ധ്യാപിക പി.കെ.ശാന്ത അദ്ധ്യക്ഷയായി. സാക്ഷരതാ പ്രേരക് ബിജോയ് പെരുമാട്ടിൽ, ഇൻസ്ട്രക്റ്റർ ദിവ്യ സുജിത്ത്, കുടുംബശ്രീ സി.ഡി.എസ് അംഗം എൻ.വി ബിന്ദു തുടങ്ങിയവർ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.