Select Page

Day: July 28, 2019

ലാസിയോ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്. തിരുവത്ര കേന്ദ്രമാക്കി അത്യാഹിതങ്ങളിൽ 24 മണിക്കൂർ സൗജന്യ ആംബുലൻസ് സേവനത്തോടെ പ്രവർത്തനം ആരംഭിച്ച ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് ഒന്നാം വാർഷികം ആഘോഷിച്ചു. തൃശൂർ അമല ആശുപത്രിയുടെയും ചാവക്കാട് ദൃശ്യം ഐ കെയർ ആശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ കെ.എച്ച്. താഹിർ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ വൈ.ചെയർപേഴ്സൺ മഞ്ജുഷ സുരേഷ് ഉദ്ഘാടനം ചെയ്തു. തിരൂർ സർക്കിൾ ഇൻസ്‌പെക്ടർ ടി. പി. ഫർഷാദ് മുഖ്യഅതിഥിയായി. ഇന്ത്യൻ ആർമി അംഗം അബ്ദുൽ ഇസ്‌ഹാഖിനു ചടങ്ങിൽ സ്നേഹോപഹാരം നൽകി. ഫാ.ഡെൽജോ പുത്തൂർ, മനയത്ത് യൂസഫ് ഹാജി, ടി. എം. ഷഫീഖ്. കെ എച്ച്. ഷഫീഖ്, വി എ. നവാസ് തുടങ്ങിയവർ സംസാരിച്ചു. മുനീർ പി. എസ്. സ്വാഗതവും. സി. കെ. രമേശ്‌ നന്ദിയും...

Read More

ചാവക്കാട്ടെ നാൽവർ സംഘത്തിന്റെ എഴുത്തിരുത്തം വളാഞ്ചേരിയിൽ

ചാവക്കാട് : എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമായ ഡോ. കെ. എസ് കൃഷ്ണകുമാർ (ഒരുമനയൂർ ), അഹമ്മദ് മുഈനുദ്ദീൻ (അഞ്ചങ്ങാടി), ഡോ. നഫീസത്ത്‌ ബീവി, കെ.എസ്. ശ്രുതി(പാലയൂർ ) എന്നിവർ ചേർന്ന ‘നാൽവർ’ എന്ന പേരിൽ അറിയപ്പെടുന്ന സാംസ്കാരികസംഘം സ്കൂൾ-കോളേജ്‌ വിദ്യാർത്ഥികൾക്ക്‌ സർഗ്ഗാത്മക രചനകളുടെ പരിശീലന പദ്ധതിയായി രൂപകൽപന ചെയ്ത ശിൽപശാലയാണു ‘എഴുത്തിരുത്തം’. വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച “എഴുത്തിരുത്തം -2019” സാഹിത്യ ശില്പശാലയിൽ യു.പി, ഹൈസ്കൂൾ ക്ലാസുകളിലെ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഡോ.കെ.എസ് കൃഷ്ണകുമാർ, മുഹമ്മദ് മുഈനുദ്ദീൻ, കെ.എസ്. ശ്രുതി എന്നിവർ സാഹിത്യ രചനയുടെ വിവിധവശങ്ങളെക്കുറിച്ച്‌ ക്ലാസെടുത്തു. പി.ടി.എ പ്രസിഡണ്ട് പി.ടി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി കുട്ടികളെഴുതിയ സാഹിത്യ സൃഷ്ടികൾ ചേർത്ത് “ജാലകം” സ്മരണിക പ്രകാശിപ്പിച്ചു. പ്രധാനധ്യാപിക ടി.വി. ഷീല, സുരേഷ് പൂവാട്ടു മീത്തൽ, സി.ആർ. ശ്രീജ, എം. ചിത്ര, ടി.കെ. ശ്രീജ എന്നിവർ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

July 2019
S M T W T F S
« Jun   Aug »
 123456
78910111213
14151617181920
21222324252627
28293031