ചാവക്കാട്. തിരുവത്ര കേന്ദ്രമാക്കി അത്യാഹിതങ്ങളിൽ 24 മണിക്കൂർ സൗജന്യ ആംബുലൻസ് സേവനത്തോടെ പ്രവർത്തനം ആരംഭിച്ച ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് ഒന്നാം വാർഷികം ആഘോഷിച്ചു. തൃശൂർ അമല ആശുപത്രിയുടെയും ചാവക്കാട് ദൃശ്യം ഐ കെയർ ആശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ കെ.എച്ച്. താഹിർ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ വൈ.ചെയർപേഴ്സൺ മഞ്ജുഷ സുരേഷ് ഉദ്ഘാടനം ചെയ്തു. തിരൂർ സർക്കിൾ ഇൻസ്‌പെക്ടർ ടി. പി. ഫർഷാദ് മുഖ്യഅതിഥിയായി. ഇന്ത്യൻ ആർമി അംഗം അബ്ദുൽ ഇസ്‌ഹാഖിനു ചടങ്ങിൽ സ്നേഹോപഹാരം നൽകി. ഫാ.ഡെൽജോ പുത്തൂർ, മനയത്ത് യൂസഫ് ഹാജി, ടി. എം. ഷഫീഖ്. കെ എച്ച്. ഷഫീഖ്, വി എ. നവാസ് തുടങ്ങിയവർ സംസാരിച്ചു. മുനീർ പി. എസ്. സ്വാഗതവും. സി. കെ. രമേശ്‌ നന്ദിയും പറഞ്ഞു.