എടക്കഴിയൂർ :  ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. എടക്കഴിയൂർ നാലാംകല്ല് അമ്പലായിൽ കണ്ടുവിന്റെ മകൻ അശോക (50)നാണ് വീട്ടിൽ നിന്നും ഷോക്കേറ്റ് മരിച്ചത്.   ഇന്ന് രാവിലെയാണ് സംഭവം. ഡ്രൈവറായ അശോകൻ പെട്ടി ഓട്ടോറിക്ഷ  കഴുകുന്നതിനിടെ എർത്ത് കമ്പിയിൽ നിന്നും വൈദ്യുതാഘാതമേൽക്കുകയായിരുന്നുവത്രെ.  ഉടൻ തന്നെ മുതുവുട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.