ചാവക്കാട്: പ്രായോഗിക ജ്ഞാനവും, സാമൂഹ്യ പ്രതിബദ്ധതയും വിദ്യാർത്ഥികളുടെ അകത്തളങ്ങളിൽ ഉണ്ടാകുമ്പോഴാണ് സാങ്കേതിക വിദ്യഭ്യാസം പൂർണ്ണമാകുകയുള്ളൂവെന്ന് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം പറഞ്ഞു. മുതുവട്ടൂർ മഹല്ല് വിദ്യഭ്യാസ സമിതി സംഘടിപ്പിച്ച  വിദ്യാഭ്യാസ സെമിനാറും വിദ്യാർത്ഥികൾക്കുള്ള ധന സഹായ വിതരണവും ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികൾക്കായുള്ള വ്യക്തിത്വ വികസന പരിപാടി ‘സ്കിൽ ചാമ്പ് ‘ 19’ ഇന്റർനാഷ്ണൽ ട്രെയിനർ സെയ്ത് ഹാരിസ്  നയിച്ചു.

മഹല്ല് പ്രസിഡന്റ് എ.അബ്ദുൾ ഹസീബ് അദ്ധ്യക്ഷനായി. മഹല്ല് ഖത്തീബ് വി.സുലൈമാൻ അസ്ഹരി, വിദ്യാഭ്യാസ സമിതി കൺവീനർ പി.വി.ഫൈസൽ, മഹല്ല് സെക്രട്ടറി എ.വി.മുഹമ്മദ് എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ, പി.വി.ഉസ്മാൻ, ആർ.വി.അബ്ദുൽ റഷീദ്, എം.പി.ബഷീർ, കെ.വി.മുസ്തഖീം, സി.കെ. ഹക്കീം ഇംബാർക്ക്, ടി.വി.അബൂബക്കർ, , പി.എം.അബ്ദുൽ ഹബീബ്, പി.വി. അബ്ദുൾ റസാഖ്, ബഷീർ ഭായ്, തുടങ്ങിയവർ നേതൃത്വം നൽകി.