Select Page

Day: August 3, 2019

വെറും പ്രഖ്യാപനങ്ങൾ നടത്തി എം.എൽ.എ ജനങ്ങളെ കബളിപ്പിക്കുന്നു-സി.എച്ച് റഷീദ്

പുന്നയൂർ: ദേശീയ പാതയുടെ അറ്റകുറ്റപണിക്ക് ഫണ്ട് വെച്ചെന്ന് നിരന്തരം പ്രഖ്യാപനവുമായി നടക്കുന്ന എം.എൽ.എ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ്. ദേശീയ പാതയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാത്ത എം.എൽ.എ യുടേയും അധികൃതരുടേയും നിലപാടിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി എടക്കഴിയുരിൽ സംഘടിപ്പിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അസീസ് മന്ദലാംകുന്ന് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി വി സലാം, ടി.കെ ഉസ്മാൻ, എ.വി അലി, അബു പുന്നയൂർ, കെ ഹുസൈൻ, പി.എം ഹൈദർ അലി, മുട്ടിൽ ഖാലിദ്, സി.അഷ്റഫ്, കെ.കെ യൂസഫ് ഹാജി, ഷാഫി എടക്കഴിയൂർ, എം.സി മുസ്തഫ, വി.പി മൊയ്തു ഹാജി, നസീഫ് യൂസഫ് എന്നിവർ സംസാരിച്ചു. എം.കെ.സി ബാദുഷ, പി.ഷാഹിദ്, ഷൗക്കത്ത് സ്റാമ്പിക്കൽ, നസീബ് കുരഞിയൂർ, പി.എം യൂനസ്,...

Read More

പുന്ന നൗഷാദ് വധം – ഒരാൾ പിടിയിൽ

ചാവക്കാട് : കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ട ഒരാള്‍ പിടിയില്‍. എടക്കഴിയൂർ നാലാംകല്ല് സ്വദേശി മുബിൻ ആണ് പിടിയിലായത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതിയെ തൃശൂരിൽ കൊണ്ടുപോയി ചോദ്യം ചെയ്തു വരികയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് 6.30ഓടെയാണ് പുന്ന സെന്റില്‍ വെച്ച് നൗഷാദ് അടക്കം നാലു പേര്‍ക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ബുധനാഴ്ച രാവിലെ നൗഷാദ് മരിക്കുകയായിരുന്നു. സംഭവം നടന്ന് നാലു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ലെന്നാരോപിച്ച് ഇന്ന് രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാവക്കാട് പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്...

Read More

പ്രതിഷേധമിരമ്പി-പോലീസ് സ്റ്റേഷൻ മാർച്ചിൽ ആയിരങ്ങൾ

ചാവക്കാട് : കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യുക, യഥാര്‍ത്ഥ കൊലയാളികളെ പിടികൂടുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ചാവക്കാട് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിൽ ആയിരങ്ങൾ പങ്കെടുത്തു. മണത്തല പള്ളി പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫീസിനടുത്ത് ബാരിക്കേഡുകൾ നിരത്തി പോലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് ശാന്തരാക്കി. തുടർന്ന് നടന്ന പൊതുയോഗം കെ സുധാകരൻ എം  പി  ഉദ്ഘാടനം ചെയ്തു. ആരാണ് കൂടുതൽ ആക്രമകാരികളെന്ന കാര്യത്തിൽ എസ്.ഡി.പി.ഐയും സി.പി.എമ്മും ആർ.എസ്.എസും മൽസരിക്കുകയാണ്. എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വം ഗൂഢാലോചന നടത്തിയാണ് കണ്ണൂരിലും ചാവക്കാട്ടും കഴിഞ്ഞ ദിവസം രണ്ടു പേരെ വെട്ടിക്കൊലപ്പെടുത്തിയത്. സംസ്ഥാനത്ത് ക്രമസമാധാനനില താറുമാറായെന്നും പാർട്ടി പ്രവർത്തകർക്ക് കോൺഗ്രസ് പാർട്ടി തന്നെ സംരക്ഷണ കവചമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. നൗഷാദിന്റെ കുടുംബത്തെ കോൺഗ്രസ് ദത്തെടുത്തു എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി...

Read More

ഓർമ്മകളിലെ നല്ല കാലം – എം ആർ ആർ എം ’88 – ’89 ബാച്ച് കുടുംബ സംഗമം

ചാവക്കാട് : എം ആർ ആർ എം ’88 – ’89 ബാച്ച് പഠിതാക്കളുടെ കുടുംബ സംഗമം “ഓർമ്മകളിലെ നല്ല കാലം” എന്ന പേരിൽ എം ആർ ആർ എം സ്കൂളിൽ വെച്ച് നടന്നു. പഴയകാല സഹപാഠികൾക്ക്‌ ഒത്തൊരുമിക്കാൻ 30 വർഷങ്ങൾക്കു ശേഷമുള്ള ഒരു വേദിയായി സംഗമം മാറി. ആ ബാച്ചിലെ അദ്ധ്യാപിക അധ്യാപകരും, ഭൂരിപക്ഷ പഠിതാക്കളും കുടുംബവുമൊന്നിച്ചു പങ്കെടുത്ത സംഗമം വേറിട്ട ഒരു അനുഭവമായി മാറി. ’88 – ’89 ബാച്ച് ഗ്രൂപ്പിന്റെ രക്ഷാധികാരി പി വി മുഹമ്മദ് യാസീൻ അധ്യക്ഷനായ ചടങ്ങിന് മുൻ ഹെഡ്മിസ്ട്രസ് ശോഭ ടീച്ചർ നിലവിളക്കു തെളിയിച്ചു ഉൽഘാടനം നിർവഹിച്ചു. ഒരു വർഷത്തോളമായി രൂപീകരിക്കപ്പെട്ട ഈ കൂട്ടായ്മയ സ്ക്കൂളിന്റെ ഭാവി പുരോഗമന പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണ അറിയിക്കുകയും, പ്രയാസം അനുഭവിക്കുന്ന സഹപാഠികളുടെ കാര്യത്തിൽ രണ്ടു ലക്ഷത്തോളം രൂപ സാമ്പത്തിക സഹായം നൽകുമെന്നും അറിയിച്ചു. സ്ക്കൂളിനുള്ള ധനസഹായം രക്ഷാധികാരി മുഹമ്മദ് യാസീൻ ഹെഡ്മിസ്ട്രസ് രേവതി ടീച്ചർക്ക്...

Read More

ശക്തമായ ചുഴലിക്കാറ്റ് – വീടുകളുടെ മേൽക്കൂര പറന്നു പോയി

ചാവക്കാട് : ബ്ലാങ്ങാട് കള്ളാമ്പി പടിയിൽ ശക്തമായ ചുഴലിക്കാറ്റിൽ മൂന്നു വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ചുഴലിക്കാറ്റുണ്ടായത്. ശക്തമായ കാറ്റിൽ വീടുകളുടെ ഓടുകൾ പറന്നു പോയി. അന്തിക്കാട്ട് ശ്രീനിവാസൻ, താണി പീടികയിൽ സുലൈമാൻ, പുത്തൻപുരയിൽ മുഹമ്മദുണ്ണി, കൊചേടത്ത് നാരായണൻ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. ശ്രീനിവാസന്റെ വീടിനാണ് കൂടുതൽ നാശ നഷ്ടങ്ങൾ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

August 2019
S M T W T F S
 123
45678910
11121314151617
18192021222324
25262728293031