പുന്നയൂർ: ദേശീയ പാതയുടെ അറ്റകുറ്റപണിക്ക് ഫണ്ട് വെച്ചെന്ന് നിരന്തരം പ്രഖ്യാപനവുമായി നടക്കുന്ന എം.എൽ.എ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ്. ദേശീയ പാതയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാത്ത എം.എൽ.എ യുടേയും അധികൃതരുടേയും നിലപാടിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി എടക്കഴിയുരിൽ സംഘടിപ്പിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അസീസ് മന്ദലാംകുന്ന് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി വി സലാം, ടി.കെ ഉസ്മാൻ, എ.വി അലി, അബു പുന്നയൂർ, കെ ഹുസൈൻ, പി.എം ഹൈദർ അലി, മുട്ടിൽ ഖാലിദ്, സി.അഷ്റഫ്, കെ.കെ യൂസഫ് ഹാജി, ഷാഫി എടക്കഴിയൂർ, എം.സി മുസ്തഫ, വി.പി മൊയ്തു ഹാജി, നസീഫ് യൂസഫ് എന്നിവർ സംസാരിച്ചു. എം.കെ.സി ബാദുഷ, പി.ഷാഹിദ്, ഷൗക്കത്ത് സ്റാമ്പിക്കൽ, നസീബ് കുരഞിയൂർ, പി.എം യൂനസ്, ടി.എം ഹുസൈൻ, സുഹൈൽ വലിയകത്ത് എന്നിവർ സമരത്തിന് നേതൃത്വം നല്കി. സി.എസ് സുൽഫിക്കർ സ്വാഗതം പറഞ്ഞു.
സമരത്തെ അഭിവാദ്യം ചെയ്ത്കൊണ്ട് മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.വി സുരേന്ദ്രൻ മരക്കാർ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി.കെ ഹസ്സൻ, കെ.എസ്.യു ജില്ല സെക്രട്ടറി പി.എം ഷർബനൂസ് എന്നിവർ സംസാരിച്ചു.