Select Page

Day: August 4, 2019

തത്സമയം ഒരു പെൺകുട്ടിക്ക് ബെസ്റ്റ് സോഷ്യൽ കമ്മിറ്റ്മെന്റ് അവാർഡ്

  ചാവക്കാട് : ഇനാരയുടെ ബാനറിൽ  കെ സി ഉസ്മാൻ ചാവക്കാട് സംവിധാനം ചെയ്ത തത്സമയം ഒരു പെൺകുട്ടി എന്ന ഹ്രസ്വ സിനിമക്ക് ബെസ്റ്റ് സോഷ്യൽ കമ്മിറ്റ്മെന്റ് അവാർഡ് ലഭിച്ചു. ഗോൾഡൻ ടാലൻഡ്സും, കേരളീയം ഖത്തറും ചേർന്ന് തിരുവനന്തപുരത്തും ഖത്തറിലുമായി നടത്തിയ “വേൾഡ് മലയാളം ഷോർട് ഫിലിം ഫെസ്റ്റിവൽ സീസൺ 2 ” വിൽ ഇന്ന് നടന്ന മത്സര വിഭാഗത്തിലാണ് അവാർഡ് ലഭിച്ചത്. റിലീസിന് മുൻപ് തന്നെ സിനിമക്ക് അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഉസ്മാൻ പറഞ്ഞു. തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദർശനവും അവാർഡ് ദാനവും  ഖത്തർ   ഐ സി സി  അശോക ഹാളിൽ കലാപരിപാടികളോടെ സെപ്തംബർ 7 ന് നടക്കും. മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ കേരളീയം ഖത്തറിനെ പ്രതിനിധീകരിച്ച് സുമേഷ് ജി...

Read More

നൗഷാദ് പുന്ന യുടെ വീട് ജിദ്ദ ഒ.ഐ.സി.സി ഭാരവാഹികൾ സന്ദർശിച്ചു

ചാവാക്കാട്: എസ്. ഡി. പി ഐ യുടെ രാഷ്ട്രീയ എതിരാളിയായി എന്നതിനാൽ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ചാവക്കാട് പുന്നയിലെ കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് നൗഷാദിൻറെ വീട് ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ സന്ദർശിച്ചു. പ്രവാസ ലോകത്തിന്റെ ദുഃഖവും വേദനയും നൗഷാദിന്റെ കുടുംബത്തെ അറിയിച്ച അദ്ദേഹം അവരെ സമാശ്വസിപ്പിക്കുകയും ചെയ്തു. ആയുധം കൊണ്ട് സംഘടനാ പ്രവർത്തനം നടത്തുന്ന ഇത്തരം സംഘടനകളെ നിരോധിക്കണമെന്നും, മതത്തെ ഉപയോഗപെടുത്തി ഗുണ്ടാ – മാഫിയ പ്രവർത്തനം നടത്തുന്നവരെ പ്രവാസികൾ പ്രത്യേകം തിരിച്ചറിയണമെന്നും സന്ദർശനത്തിന് ശേഷം മുനീർ വാർത്താകുറിപ്പിൽ പറഞ്ഞു. ഭൂരിപക്ഷ മതത്തിന്റെ പേരിൽ നടത്തുന്ന ഭീകര പ്രവർത്തനങ്ങൾ എതിർക്കുന്ന അതെ ശക്തിയിൽ തന്നെ ന്യൂനപക്ഷ മതത്തിന്റെ പേരിൽ നടത്തുന്ന അക്രമങ്ങളെയും എതിർക്കണം. സാമുഹ്യ പ്രവർത്തനങ്ങളുടെ പേരിൽ സ്വീകാര്യത നേടുന്ന എസ്.ഡി.പി.ഐ പോലുള്ള സംഘടനയുടെ പൊയ്മുഖം തുറന്നു കാണിക്കുവാൻ പ്രവാസ ലോകത്ത് ശക്തമായ പ്രചാരണങ്ങൾ സംഘടിപ്പിക്കുമെന്നും കാരുണ്യ പ്രവർത്തനത്തിനായി തന്റെ അഞ്ചു...

Read More

നൗഷാദിന്റെ കൊലക്ക് കാരണം എസ് ഡി പി ഐ പ്രവർത്തകനെ മർദ്ദിച്ചതെന്ന് പ്രതിയുടെ മൊഴി

ചാവക്കാട് : എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ നസീബിനെ പുന്ന നൗഷാദിന്റെ സംഘം മര്‍ദ്ദിച്ചതാണ് കൊലയ്ക്കു കാരണമെന്ന് അറസ്റ്റിലായ പ്രതി മുബീന്‍ മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. ദിവസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് കൃത്യം നടത്തിയതെന്നും അറസ്റ്റിലായ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ മുബീന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആക്രമണത്തില്‍ പങ്കെടുത്ത മറ്റു പ്രതികളെ കുറിച്ച് ഇയാളില്‍ നിന്നും അന്വേഷണ സംഘത്തിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കുന്നംകുളം എ.സി.പി ടി.എസ് സിനോജും സംഘവും എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ മുബീനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മുബീനുമൊത്ത് ഇന്ന് ചാവക്കാട് എസ്.എച്ച്.ഒ ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പ് നടത്തി. പുന്നയിലെ സംഭവസ്ഥലത്തും എടക്കഴിയൂര്‍ നാലാംകല്ലിലുള്ള വീട്ടിലും കൊണ്ടുപോയായിരുന്നു തെളിവെടുപ്പ്. ആക്രമണത്തിനായി ഉപയോഗിച്ച ആയുധം വീടിനടുത്തെ പാടത്തു നിന്നും ആക്രമണ സമയത്ത് ധരിച്ചിരുന്ന വസ്ത്രം വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. മാധ്യമങ്ങൾക്ക് മുന്നിലും പ്രതിയെ കൊണ്ടുവന്നു. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ്...

Read More

നൗഷാദ് വധം – പ്രതിയുമായി തെളിവെടുപ്പ് നടത്തി

 ചാവക്കാട്  : കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയുമായി തെളിവെടുപ്പ് നടത്തി. കേസിൽ അറസ്റ്റിലായ എസ്.ഡി.പി.ഐ പ്രവർത്തകൻ എടക്കഴിയൂർ നാലാംകല്ല് തൈപ്പറമ്പിൽ മുബിനെയാണ് ഇന്ന് രാവിലെ പുന്നയിലെ സംഭവസ്ഥലത്തും എടക്കഴിയൂർ നാലാംകല്ലിലുള്ള വീട്ടിലും കൊണ്ടു വന്ന് തെളിവെടുപ്പ് നടത്തിയത്. ആക്രമണത്തിനായി ഉപയോഗിച്ച ആയുധം വീടിനടുത്തെ പറമ്പിൽ നിന്നും ആക്രമണ സമയത്ത് ധരിച്ചിരുന്ന വസ്ത്രം വീട്ടിൽ നിന്നും കണ്ടെടുത്തു. ചാവക്കാട് എസ്.എച്ച്.ഒ ജി ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഇന്നലെയാണ് മുബീൻ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

August 2019
S M T W T F S
 123
45678910
11121314151617
18192021222324
25262728293031