Select Page

Day: August 8, 2019

ചുഴലിക്കാറ്റ് – പുന്നയൂർക്കുളം പഞ്ചായത്തിലെ വൈദ്യുതി പ്രശ്നത്തിന് പരിഹാരമായില്ല

പുന്നയൂർക്കുളം : ഉപ്പുങ്ങൽ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന 110 കെ വി ലൈൻ ടവർ പരൂർ ചമ്മനൂർ ചുള്ളിക്കാരൻ കുന്നിന് സമീപം പാടശേഖരത്തിൽ കനത്ത മഴയിലും കാറ്റിലും മറിഞ്ഞു വീണതിനെ തുടർന്നാണ് മേഖലയിൽ വൈദ്യുതി നിലച്ചത്. വീണ ടവറിന് പകരം താൽക്കാലിക ടവറിന്റെ പണി നാളെ പൂർത്തിയാക്കാൻ ശ്രമം നടക്കുന്നുണ്ട് എന്നാൽ കാലാവസ്ഥ പ്രതികൂലമായാൽ മറ്റന്നാൾ മാത്രമെ താൽക്കാലിക പണി പൂർത്തിയാക്കി പൂർണ്ണമായും വൈദ്യുതി പുനസ്ഥാപിക്കാൻ കഴിയുകയുള്ളു. ആലപ്പുഴയിൽ നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളുടെ നേതൃത്വത്തിൽ പണി പുരോഗമിക്കുന്നുണ്ട്. വഞ്ചിയിൽ ആണ് നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങളും തൊഴിലാളികളെയും എത്തിക്കുന്നത്. കെ എസ് ഇ ബി ഉദ്യോഗസ്ഥരുമായി സംസാരിച്ചു അയൽ സബ് സ്റ്റേഷനുകളിൽ നിന്ന് താൽക്കാലികമായി വൈദ്യുതി എത്തിക്കാൻ ശ്രമിക്കുന്നുതായി പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. എന്നാൽ കനത്ത മഴയിൽ വൈദ്യുത ലൈനുകളിലേക്ക് മരങ്ങളും മറ്റും വീണ് വൈദ്യുതി എത്തിക്കാൻ പൂർണമായും സാധിക്കാതെ വരുന്നു. എന്നാൽ താൽക്കാലികമായി വൈദ്യുതി ലഭ്യമാക്കുവാൻ വേണ്ട നടപടികൾ...

Read More

മയിലിനെ കണ്ട് വാൻ ബ്രേക്കിട്ടു – തല കമ്പിയിലിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്

ചാവക്കാട് : റോഡ് മുറിച്ചു കടന്ന മയിലിനെ കണ്ട് ബ്രെക്കിട്ടതിനെ തുടർന്ന് തല കമ്പിയിൽ ഇടിച്ച് ടെമ്പോ ട്രാവലർ യാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. പാലപ്പെട്ടി കല്ലിങ്ങൽ കുഞ്ഞിമുഹമ്മദ് മകൾ ഹുദ (6)ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ബേബി റോഡിലാണ് സംഭവം. പരിക്കേറ്റ വിദ്യാർത്ഥിയെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മമ്മിയൂർ എൽ എഫ് ലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. ബേബി റോഡിൽ ത്വാഹാ പള്ളിക്ക് സമീപമുള്ള മാതാവിന്റെ വീട്ടിൽ നിന്നാണ് സ്‌കൂളിലേക്ക്...

Read More

തിരുവത്രയിൽ വാതിൽ കുത്തിത്തുറന്ന് കവർച്ച

തിരുവത്ര : തിരുവത്രയിൽ വാതിൽ കുത്തിത്തുറന്ന് മോഷണം. കുമാർ എ യു പി സ്കൂളിനു സമീപം തേർളി ജനാർദ്ദനന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പുറത്തെ റൂം കുത്തിത്തുറന്ന മോഷ്ടാവ് അതിനകത്തുണ്ടായിരുന്ന അലമാര പൊളിച്ച് 19520 രൂപ കവർന്നതായി ജനാർദനൻ   പറഞ്ഞു. ജനാർദ്ദനനും കുടുംബവും അകത്തെ റൂമിലായിരുന്നു കിടന്നിരുന്നത്. ഇന്ന് രാവിലെയാണ് മോഷണ വിവരം അറിയുന്നത്. ചാവക്കാട് പോലീസിൽ പരാതി...

Read More

എടക്കഴിയൂരിൽ നാശം വിതച്ച് ചുഴലി

എടക്കഴിയൂർ :  തീരദേശ മേഖലയിൽ വ്യാപക നാശം വിതച്ച് ചുഴലിക്കാറ്റ്.  എടക്കഴിയൂർ കാജാ കമ്പനിക്ക് പടിഞ്ഞാറ് പതിനഞ്ചോളം വീടുകൾ മരങ്ങൾ വീണു ഭാഗികമായി തകർന്നു. എടക്കഴിയൂർ തെക്കേ മദ്രസ്സക്കടുത്ത് ദേശീയപാതയിൽ ഭീമൻ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ എട്ടോടെയാണ് മിനുട്ടുകൾ മാത്രം നീണ്ടു നിന്ന മിന്നൽ ചുഴലി മേഖലയിൽ വ്യാപക നാശം വിതച്ചത്. എടക്കഴിയൂർ കാജാ കമ്പനിക്ക് പടിഞ്ഞാറ് മൂത്തേടത്ത് ഷാഫിയുടെ വീട് വൈദ്യുതി പോസ്റ്റും മരവും വീണ് തകർന്നു. സി.വി സുരേന്ദ്രന്റെ ഷീറ്റു മേഞ്ഞ വീടും മരങ്ങൾ വീണു തകർന്നു. വലിയ പ്ലാവ് കടപുഴകി വീണാണ് മാടാടത്തയിൽ അഹമ്മദിന്റെ ഒരു നില ഓടു വീട് തകർന്നത്. പള്ളിപ്പറമ്പിൽ ഹുസൈൻ, ആർ.വി അബ്ദുൽ റഹ്മാൻ, പുത്തൻപുരയിൽ ലത്തീഫ്, കറുത്ത മുഹമ്മദാലി, പള്ളത്ത് ഹുസൈൻ, അമ്പലയിൽ കല്യാണി, പുതുവീട്ടിൽ ലത്തീഫ്, ബ്ലാങ്ങാട് താഴത്ത് ഹുസൈൻ, കറുപ്പംവീട്ടിൽ ഷാഹു, വടക്കേ പുറത്ത് പാത്തുമ്മു എന്നിവരുടെ വീടുകളും മരങ്ങൾ വീണു തകർന്നിട്ടുണ്ട്. വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണതോടെ മേഖലയിൽ വൈദ്യുതബന്ധം താറുമാറായ നിലയിലാണ്. തെക്കെ മദ്രസ്സക്കടുത്ത് ദേശീയ പാതയിലേക്ക് വീണ മരം ഫയർഫോഴ്സ് എത്തി മുറിച്ചു മാറ്റിയാണ് ഗതാഗതം...

Read More

ഗുരുവായൂരിൽ നാശം വിതച്ച് ചുഴലി

 ഗുരുവായൂർ : ഇന്ന് പുലർച്ചെ രണ്ടുമണിയോടെയുണ്ടായ ചുഴലിക്കാറ്റിൽ ഗുരുവായൂരിയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി നാശം. പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞു വീണു. ഷെഡുകൾ തകർന്നു, ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണു, വൈദ്യുതി ലൈനുകൾ തകരാറിലായി. ഗുരുവായൂർ പടിഞ്ഞാറേ നട, മമ്മിയൂർ, ഇരിങ്ങപ്പുറം, തിരു വെങ്കിടം മേഖലയിലാണ് കനത്ത നാശം വരുത്തിയത്. ഇരിങ്ങപ്പുറം എ കെ ജി സെന്ററിന് സമീപം മരങ്ങൾ ഇലക്ട്രിക് ലൈനിലേക്ക് വീണ് വൈദ്യുതി ബന്ധം നിലച്ചു. മമ്മിയൂർ ക്ഷേത്രത്തിനു സമീപം രണ്ടു വീടുകൾക്ക് മുകളിൽ തെങ്ങുകൾ മറിഞ്ഞു വീണു. തിരുവെങ്കിടം പള്ളിയിലെ സൈക്കിൾ ഷെഡ് തകർന്നു. മമ്മിയൂർ അയോദ്ധ്യ നഗറിൽ. ചുഴലിക്കാറ്റിൽ മരങ്ങൾ ചുഴറ്റി മുറിച്ചെറിയപ്പെട്ടു. ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണു. മേഖലയിൽ മഴ ശക്തമായി തുടരുകയാണ്. തിരുവെങ്കിടം പള്ളിയിലെ ഷെഡ് മമ്മിയൂർ അയോധ്യ നഗറിൽ  മറിഞ്ഞു വീണ തെങ്ങും ഒടിഞ്ഞു വീണ ഇലക്ട്രിക്...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

August 2019
S M T W T F S
 123
45678910
11121314151617
18192021222324
25262728293031