Select Page

Day: November 7, 2019

പുന്ന നൗഷാദിന്റെ നൂറാം രക്തസാക്ഷി ദിനം ആചരിച്ച് ബെറിട്ട

പുന്ന : എസ് ഡി പി ഐ പ്രവർത്തകർ കൊലപ്പെടുത്തിയ പുന്ന നൗഷാദിന്റെ നൂറാം രക്തസാക്ഷി ദിനം ആചരിച്ചു. പുന്ന ബെറിട്ട ക്ലബ്ബാണ് ചടങ്ങ് സംഘടിപ്പിച്ചത്. ക്ലബ്ബിന്റെ ചെയർമാനായിരുന്നു കൊല്ലപ്പെട്ട നൗഷാദ്. നൗഷാദ് ചെയ്ത് വന്നിരുന്ന കാരുണ്യ പ്രവർത്തനത്തിന്റെ തുടർച്ചയായി പുന്നയിലെ നിർദന കുടുംബത്തിലെ ഹൃദ്രോഗിയായ സ്ത്രീക്ക് ധനസഹായവും 250ഓളം കുടുംബങ്ങൾക്ക് അരി വിതരണവും ചെയ്തു. നൗഷാദിന്റെ മകൻ അമൻ സിയാൻ (ചിപ്പു) വിതരണോദ്ഘാടനം നിർവഹിച്ചു. നൗഷാദിനെ കൊലപ്പെടുത്തിയത് എന്തിനായിരുന്നു എന്ന് കൊലപ്പെടുത്തിയവർക്ക് പോലും ഇതുവരെ അറിയില്ലെന്നും കൊലപ്പെടുത്തിയ മുഴുവൻ പ്രതികളേയും അതിന് സഹായിച്ചവരേയും ഇത് വരെ അറസ്റ്റ് ചെയ്യാത്തതിലും യോഗം ആശങ്ക രേഖപ്പെടുത്തി. മുഴുവൻ പ്രതികളെയും ഉടനെ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. ബെറിട്ട ക്ലബ്ബ് ചെയർമാൻ കെബീർ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഷാഹിർ, ഭാരവാഹികളായ ഷെജീർ, ഗിരീഷ്, മൻസൂർ, കമറുദ്ധീൻ, ജാഫർ, സെബു, അജു, മുജീബ് ഷാഹിദ്, രാജി, നെജു, മണി, മുർഷിദ്, റാഷി തുടങ്ങിയവർ നേതൃത്വം...

Read More

കാർ നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞു -രണ്ടു പേർക്ക് പരിക്കേറ്റു

ചാവക്കാട് : ബ്ലാങ്ങാട് അഞ്ചങ്ങാടി റോഡിൽ കുമാരൻപടിയിൽ കാർ നിയന്ത്രണം വിട്ട്  വൈദ്യുതി പോസ്റ്റിലിടിച്ച് തല കീഴായി മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. തൃശൂർ മണ്ണുത്തി കവലക്കാട് വീട്ടിൽ ആന്റണി, ഗുരുവായൂർ മാവിൻചുവട് സ്വദേശിനി ലീന എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചാവക്കാട് ടോട്ടൽ കെയർ പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 3.40 ഓടെയാണ്...

Read More

ബാബരി മസ്ജിദ് വിധി : പോലീസ് സർവ്വകക്ഷി യോഗം വിളിച്ചു

ചാവക്കാട് : ബാബരി മസ്ജിദ് വിഷയത്തിൽ സുപ്രീം കോടതി വിധി പ്രഖ്യാപിക്കാൻ പോകുന്ന സാഹചര്യത്തിൽ ചാവക്കാട് പോലീസ് വിവിധ പാർട്ടി നേതാക്കളുടെയും പ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തു. വിധിയോടനുബന്ധിച്ച് ആഹ്ലാദ പ്രകടനങ്ങളോ പ്രതിഷേധ പ്രകടനങ്ങളോ നടത്തില്ലെന്ന് വിവിധ പാർട്ടി നേതാക്കൾ പൊലീസിന് ഉറപ്പ് നൽകി. സോഷ്യൽ മീഡിയയിലൂടെയോ മറ്റു മാർഗ്ഗങ്ങളിലൂടെയോ മത സ്പർദ്ധ വളർത്തുന്നതും പ്രകോപനം സൃഷ്ടിക്കുന്നതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. സ്റ്റേഷൻ ഹൌസ് ഓഫീസർ ജി ഗോപകുമാർ, എ എസ് ഐ സുനു, സീനിയർ സി പി ഒ ജിജി, സി പി ഒ മാരായ റഷീദ്, ശരത് എന്നിവർ...

Read More

ഐ പി എസ് ഉദ്യോഗസ്ഥൻ ചമഞ്ഞു കോടികൾ തട്ടിയ വിപിൻ പിടിയിൽ

ഗുരുവായൂര്‍: ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മകനും, പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചമഞ്ഞ് അമ്മയും ചേര്‍ന്ന് വ്യാജ രേഖകളുണ്ടാക്കി കോടികണക്കിന് രൂപ തട്ടിപ്പുനടത്തിയ സംഭവത്തില്‍ മകനും പിടിയിലായി. തലശ്ശേരി തിരുവങ്ങാട് മണല്‍വട്ടം കുനിയില്‍വീട്ടില്‍ വിപിൻ കാർത്തിക് നെയാണ് പാലക്കാട് പോലീസ് പിടികൂടിയത്. അമ്മ ശ്യാമള (58) യെ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ എസ്.എച്ച്. യതീശ്ചന്ദ്രയുടെ നിര്‍ദ്ദേശപ്രകാരം ഗുരുവായൂര്‍ പോലിസ് കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്ത്തിരുന്നു. അന്ന് പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ട വിപിൻ കാർത്തിക് ഒളിവിൽ കഴിയുകയായിരുന്നു. ജമ്മു കാശ്മീരിലെ കുപ്പുവാര ജില്ലയിലെ പോലീസ് സൂപ്രണ്ടിന്റെ വ്യാജ സീലും, ഒപ്പും വെച്ചുള്ള സാലറി സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാണ് വിപിന്‍ കാര്‍ത്തിക് തട്ടിപ്പ് നടത്തിയിട്ടുള്ളത്. താന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ശുപാര്‍ശ വിളികള്‍ എത്തിയതോടെ സംശയം തോന്നിയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തലശ്ശേരി ലോക്കല്‍ഫണ്ട് ഓഡിറ്റോഫീസില്‍ പ്യൂണായി ശ്യാമള നേരത്തെ ജോലിചെയ്തിരുന്നു. ഓഫീസറുടെ പേരില്‍ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റുണ്ടാക്കി തട്ടിപ്പുനടത്തിയതിന്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2019
S M T W T F S
« Oct   Dec »
 12
3456789
10111213141516
17181920212223
24252627282930