Select Page

Day: November 15, 2019

റഷ്യൻ അമേരിക്കൻ ഓർത്തോഡോക്‌സ് സഭകളിലെ ബിഷപ്പുമാരുടെ സംഘം പാലയൂർ സന്ദർശിച്ചു

പാലയൂർ : റഷ്യൻ, അമേരിക്കൻ ഓർത്തോഡോക്‌സ് സഭകളിലെ ബിഷപ്പുമാരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം പാലയൂർ മാർതോമ അതിരൂപത തീർഥകേന്ദ്രം സന്ദർശിക്കാനെത്തി. ക്രിസ്തു ശിഷ്യനായ മാർ തോമാസ്‌ളീഹായുടെ സന്ദർശനത്താൽ പവിത്രമായ പാലയൂരിലെ സന്ദർശനം വിദേശ ബിഷപ്പുമാരടങ്ങിയ സംഘത്തിന് അവിസ്മരണീയമായ അനുഭവമായിരുന്നു. ഹോളി സിനഡ് സെക്രട്ടറിയും കാലിഫോർണിയ ബിഷപ്പുമായ ഡോക്ടർ മാർ അവ്വ റോയൽ, റഷ്യൻ ഓർത്തോഡോക്‌സ് ചർച്ചിന്റെ ബിഷപ്പ് കെ്‌ളമണ്ട്‌ കൽദായ സുറിയാനി സഭയുടെ ബിഷപ്പ് മാർ ഔഗിൻ കുരിയാക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘം പാലയൂരിലെത്തിയത്. ചിക്കാഗോയിലെ ജോർജ് തോമ കോറേപിസ്‌കോപ, റഷ്യൻ ഓർത്തോഡോക്‌സ് ചർച്ചിലെ ഫാദർ സെ്റ്റഫാൻ, കാലിഫോർണിയായിലെ ഫാദർ എഫ്‌റ്രേം,  റഷ്യയിലെ റോണോൾഡ്, ഫാദർ ജാക്‌സ് ചാണ്ടി, ഫ്രെഡി ഡോൺ ഡേവീസ്, സെർഗൈ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. റഷ്യയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള സംഘത്തിലെ ബിഷപ്പുമാർ ആദ്യമായാണ് പാലയൂർ തീർഥകേന്ദ്രത്തിലെത്തുന്നത്. തൃശൂരിൽ നടക്കുന്ന എക്യുമെനിക്കൽ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഇവർ കേരളത്തിലെത്തിയത്. പാലയൂരിലെത്തിയ സംഘം കുരിശടിയിലെ വിളക്കുകളിൽ തിരിതെളിയിച്ച് ദേവാലയത്തിലേക്ക് പ്രവേശിച്ചു....

Read More

അപകടങ്ങൾ നിത്യസംഭവം – ബിജെപി നിവേദനം നൽകി

ചാവക്കാട് : മുല്ലത്തറ മുതൽ അഞ്ചങ്ങാടി വരെ പുതുക്കി പണിത റോഡിൽ അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ കൈകൊള്ളണമെന്നാവശ്യപ്പെട്ട് ചാവക്കാട് പി ഡബ്ലിയു ഡി, പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ എന്നിവർക്ക് ബിജെപി മുനിസിപ്പൽ കമ്മറ്റി നിവേദനം നൽകി. വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാനായി ഹമ്പുകൾ, സ്പീഡ് ബ്രേക്കറുകൾ, സ്പീഡ് ബാരിയറുകൾ തുടങ്ങിയവ സ്ഥാപിക്കുക, അപകടമേഖല – സ്പീഡ് ലിമിറ്റ് എന്നിവയുടെ സൈൻബോർഡുകൾ സ്ഥാപിക്കുക, സ്കൂൾ പരിസരങ്ങളിൽ വാഹനസുരക്ഷാ പരിശോധന കർശനമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി നിവേദനം നൽകിയത്. ബിജെപി ചാവക്കാട് മുനിസിപ്പൽ പ്രസിഡന്റ്‌ പ്രസന്നൻ പാലയൂർ, ജനറൽ സെക്രട്ടറി ഷിജിൻ പൊന്നരാശ്ശേരി, ജില്ലാസമിതിയംഗം അൻമോൽ മോത്തി എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. ആവശ്യങ്ങൾ പരിഗണിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പു നൽകി. പരിസര പ്രദേശങ്ങളിലെ മറ്റു റോഡുകൾ പൊളിഞ്ഞു കിടക്കുന്നതിനാൽ ഭൂരിപക്ഷം വാഹനങ്ങളും ആറു മാസം മുൻപ് പുതുക്കി നിർമ്മിച്ച പ്രസ്തുത പാതയാണ് ഉപയോഗിക്കുന്നത്. നല്ല റോഡ്...

Read More

നെഹ്റു സാംസ്ക്കാരിക വേദി അംഗൻവാടിക്ക് പഠനോപകരണങ്ങളും, വിനോദഉപകരണങ്ങളും നൽകി

കടപ്പുറം : നെഹ്റു സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു. തൊട്ടാപ്പ് പതിനെട്ടാം നമ്പർ അംഗൻവാടിയിലേക്ക് പഠനോപകരണങ്ങളും, വിനോദ ഉപകരണങ്ങളും നൽകി. ചെയർമാൻ വി ബോസ്, കൺവീനർ എ.എം മുഹമ്മദാലി, കെ.എം.അബ്ദുൾ ജബ്ബാർ, അബ്ദുൾ മജീദ്, പി.സി.മുഹമ്മദ് കോയ, ആച്ചി അബ്ദു , അക്ബർ ഇടശ്ശേരി, ജലീൽ കൊട്ടിലിങ്ങൽ, വലീദ് തെരുവത്ത്, ഷാജു വലിയകത്ത്, ടി. വി അലി ഖാൻ , ഷുഐബ് കടപ്പുറം, കോയ, തുടങ്ങിയവർ...

Read More

സ്‌നേഹസ്പര്‍ശം ധനസഹായം വിതരണം ചെയ്തു

ചാവക്കാട്: സ്‌നേഹസ്പര്‍ശം ജീവകാരുണ്യ ട്രസ്റ്റ് വൃക്ക, ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായം, നിര്‍ദ്ധന കുടുംബങ്ങള്‍ക്കുള്ള ധനസഹായം, വിദ്യാഭ്യാസ ധനസഹായം തുടങ്ങിയവ വിതരണം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ റാഫി വലിയകത്ത് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി അലിക്കുട്ടി അധ്യക്ഷനായിരുന്നു. ശ്രീമതി ലൈല മജീദ് മുഖ്യപ്രഭാഷണം നടത്തി. ബാങ്കോക്കില്‍ നടന്ന ലോക ഹോമിയോപ്പതി കോണ്‍ഗ്രസില്‍ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിച്ചു  ശ്രദ്ധേയയായ മണത്തല സ്വദേശിനി  വനിത ഡോക്ടര്‍ ലുലു ഷാജഹാനെയും  ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ബോയ്‌സ് പോള്‍വാള്‍ട്ടില്‍ ഒന്നാം സ്ഥാനം നേടിയ ജി എച്ച് എസ് എസ് മണത്തല സ്‌കൂള്‍ വിദ്യാര്‍ത്ഥി ആദിത്യന്‍ ഇ എ യെയും ചടങ്ങില്‍ ആദരിച്ചു. ആര്‍ കെ നൗഷാദ്, ഫൈസല്‍ കാണാം പുള്ളി, ചന്ദ്രന്‍ മണത്തല ഗള്‍ഫ് പ്രതിനിധികളായ ബാദുഷാ ഖാന്‍, സുബൈര്‍ കെ വി തുടങ്ങിയവര്‍ സംസാരിച്ചു. സ്‌നേഹസ്പര്‍ശം ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ കണ്‍വീനര്‍ മുത്തു ഒരുമനയൂര്‍ സ്വാഗതവും സെമീര്‍ മണത്തല നന്ദിയും പറഞ്ഞു. ഫോട്ടോ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2019
S M T W T F S
 12
3456789
10111213141516
17181920212223
24252627282930