Select Page

Day: November 18, 2019

റോഡ് മൈന്റെനൻസ്‌ പൊതുജനം ഇടപെടും

ചാവക്കാട്: മാസങ്ങളായി കാത്തിരുന്ന ദേശീയ പാത അറ്റ കുറ്റ പണി ശരിയായ രീതിയിൽ നടത്തിയില്ലെങ്കിൽ പൊതു ജനത്തെ അണിനിരത്തി നേരിടുമെന്ന് ദേശീയ പാത സംരക്ഷണ സമിതി മുന്നറിയിപ്പ് നൽകി. ദേശീയ പാതയുടെ നേരത്തെ നടത്തിയ പണിയിൽ പൊതു ജനങ്ങളിൽ നിന്നും വ്യാപകമായ പരാതി ഉയർന്നിരുന്നു. ഇപ്പോൾ മൈന്റെനൻസ്‌ വർക്കിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ പല ഭാഗങ്ങളിൽ നിന്നും പരാതി ഉയർന്ന സാഹചര്യത്തിൽ കരാറുകാരെ നേരിൽ കണ്ടു പൊതു ജന ആശങ്ക ഉൾപ്പെടെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയതായി സംരക്ഷണ സമിതി പ്രവർത്തകർ അറിയീച്ചു. അണ്ടത്തോട് വരെ ഇപ്പോൾ നടക്കുന്ന റോഡ് വർക്കിൽ എവിടെയെങ്കിലും അപാകത ഉണ്ടെന്ന് തോന്നുന്ന പക്ഷം അതിൽ ഇടപെടുവാനും ആവശ്യമായ നിർദേശം നൽകുവാനും തയ്യാറാണ്. ഓരോ പ്രദേശങ്ങളിലും നടക്കുന്ന പണിയിൽ ജാഗ്രത കാണിക്കുവാൻ നാട്ടുക്കാർ മുന്നോട്ട് വരണണമെന്നും പണിയിലെ അപാകതകൾ ബന്ധപ്പെട്ടവരെ ചൂണ്ടിക്കാണിക്കണമെന്നും...

Read More

വിനോദ് പടിയിറങ്ങുന്നു; ഒന്നാം റാങ്ക് നേടി

ഗുരുവായൂർ : വൈസ് ചെയർമാൻ കെ.പി. വിനോദ് ഇന്ന് ഉച്ചക്ക് കൗൺസിൽ ഹാളിൽ നടക്കുന്ന യോഗത്തിന് ശേഷം രാജി സമർപ്പിക്കും. അമൃതിൻറെ ഒന്നാം റാങ്കുമായി വിജയശ്രീലാളിതനായാണ് വിനോദിൻറെ പടിയിറക്കം. അമൃത് കോർ കമ്മിറ്റിയുടെ പ്രഥമ ചെയർമാൻ എന്ന പദവിയിൽ സംസ്ഥാനതലത്തിൽ തന്നെ തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചാണ് അദ്ദേഹം തൻറെ കാലാവധി പൂർത്തിയാക്കിയിട്ടുള്ളത്. ജലബജറ്റ് അടക്കമുള്ള അദ്ദേഹത്തിൻറെ ഈടുറ്റ സംഭാവനകൾ നഗരം എന്നുമോർക്കും. തൻറെ നാല് വർഷത്തെ ഭരണകാലാവധി പൂർത്തിയാക്കുന്ന അതേ ദിവസം തന്നെയാണ് സ്ഥാനമൊഴിയുന്നതെന്നതും ശ്രദ്ധേയം. പലപ്പോഴും സ്ഥാനം ഒഴിയലിൻറെ ധാരണകൾ കൃത്യമായി പാലിച്ച അധികം ചരിത്രമൊന്നും ഗുരുവായൂരിനില്ല. അത് ഇടതുപക്ഷത്തിൻറെ കാലത്തായാലും. ഈ ഭരണസമിതിയുടെ കാലത്ത് തന്നെ ചെയർമാൻ, മരാമത്ത് ചെയർമാൻ, ക്ഷേമകാര്യ ചെയർമാൻ എന്നിവരെല്ലാം സ്ഥാനമൊഴിഞ്ഞത് നിശ്ചയിച്ച കാലാവധി പിന്നിട്ട് ഏറെ വിവാദങ്ങൾക്ക് ശേഷമാണ്. എന്നാൽ മുന്നണി ധാരണകൾക്ക് കടുകിടെ വ്യത്യാസം വരുത്താതെയാണ് വിനോദ് തൻറെ കസേര ഒഴിയുന്നത്. സ്കൂൾ കലോത്സവം, പൂർത്തിയാകുന്നതിൻറെ പടിവാതിലിലുള്ള നിരവധി സ്വപ്നപദ്ധതികൾ...

Read More

ചേറ്റുവ പുഴയിൽ ചാടി മരിച്ചത് പുതുക്കാട് സ്വദേശി ഡേവിസ്

ചേറ്റുവ : പുഴയിൽ ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പുതുക്കാട് തൃക്കൂർ കൊമ്പൻ വീട്ടിൽ ഡേവിസാ(64)ണ് മരിച്ചത്. ഇന്നലെ രാത്രി 7.40 ഓടെ മത്സ്യത്തൊഴിലാളികളാണ് ഇയാളെ ചേറ്റുവ പുഴയിൽ അവശനിലയിൽ കണ്ടത്. ഉടൻതന്നെ മുനയ്ക്കക്കടവ് ഫിഷ് ലാൻഡിങ് സെന്ററിൽ എത്തിച്ച് ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസിൽ ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പുതുക്കാട് നിന്നും ബന്ധുക്കൾ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇയാൾ ചേറ്റുവ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയതാണെന്നാണ്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2019
S M T W T F S
 12
3456789
10111213141516
17181920212223
24252627282930