Select Page

Day: January 8, 2020

സ്കൂൾ വാഹനത്തിന് ഡ്രൈവറെ നിയമിക്കുന്നു – അഭിമുഖം നാളെ

വെളിയങ്കോട് :  വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിന് ബഹു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി. അനുവദിച്ച സ്കൂൾ വാഹനത്തിന് (മിനി ബസ്) ഡ്രൈവറെ നിയമിക്കുന്നു (നിയമനം താത്കാലികം). അഭിമുഖം 9/01/2020 വ്യാഴാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 10 മണിക്കും 4.30നു ഇടയിൽ 0494-2679760 നമ്പറിൽ...

Read More

ക്രൈസ്തവ വൈദികർ സമൂഹത്തിന് മാതൃക – കെ വി അബ്ദുൾ ഖാദർ എംഎൽഎ

ഗുരുവായൂർ: മറ്റുള്ളവരെ നന്മയിലേക്ക് നയിക്കാൻ നിസ്വാർഥരായി സേവനം ചെയ്യുന്ന ക്രൈസ്തവ വൈദികർ സമൂഹത്തിന് മാതൃകയാണെന്ന് കെ.വി. അബ്ദുൾ ഖാദർ എംഎൽഎ. ഗുരുവായൂർ  സെൻറ് ആൻറണീസ് പള്ളിയിൽ നവവൈദികൻ ഫാ. പ്രകാശ് പുത്തൂരിന് നൽകിയ സ്വീകരണത്തിലും വിശ്വാസ പരിശീലന വാർഷികാഘോഷത്തിലും മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക് നിരോധനത്തിന് മുന്നോടിയായി ഇടവകയിലെ എല്ലാ വീടുകളിലേക്കും ക്രിസ്മസ് ദിവ്യബലിക്ക് ശേഷം തുണിസഞ്ചികൾ കൈമാറിയത് നാടിന് മാതൃകയാണെന്നും എം.എൽ.എ പറഞ്ഞു. വിൻസെൻറ് ഡി പോൾ സൊസൈറ്റി നൽകുന്ന സഞ്ചി എം.എൽ.എക്ക് ഫാ. പ്രകാശ് പുത്തൂർ സമ്മാനിച്ചു. മേരിമാത മേജർ സെമിനാരി റെക്ടർ ഫാ. ജെയ്സൻ കൂനംപ്ലാക്കൽ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ വി.എസ്. രേവതി നവവൈദികന് ഉപഹാരം നൽകി. വിശ്വാസ പരിശീലന അസി. ഡയറക്ടർ ഫാ. റിജോ വിതയത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി.  ഫാ. ജിൻസൻ ചിരിയങ്കണ്ടത്ത്, കൗൺസിലർ പി.എസ്. പ്രസാദ്, ക്ലേലിയ കോൺഗ്രിഗേഷൻ ഡെലഗേറ്റ് സിസ്റ്റർ...

Read More

അജ്ഞാത വാഹനമിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

ചാവക്കാട് : അജ്ഞാത വാഹനമിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. അവിയൂർ താമസിക്കുന്ന ചക്കംകണ്ടം സ്വദേശി കറുപ്പം വീട്ടിൽ ബഷീർ (59) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 6.30 നു എടക്കഴിയൂർ നാലാം കല്ലിലാണ് അപകടം. ബഷീർ സഞ്ചരിച്ചുരുന്ന സൈക്കിളിൽ ഇടിച്ച വാഹനം നിർത്താതെ പോയി. അകലാട് നബവി ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിലും പിന്നീട് തൃശൂർ അമല ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തും പരിസരത്തുമുള്ള സി സി കാമറ ദൃശ്യങ്ങളിൽ നിന്നും ഇടിച്ച വാഹനത്തെ കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം അമല ആശുപത്രി...

Read More

സംസ്ഥാന കേരളോത്സവം: ജില്ലയുടെ അഭിമാനമായി റിലേ ടീം 

എരമംഗലം: തിരുനന്തപുരത്ത് നടന്ന സംസ്ഥാന കേരളോത്സവത്തിൽ ജില്ലയുടെ അഭിമാനമായി വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് റിലേ ടീം. സംസ്ഥാന കേരളോത്സവത്തിൽ മിന്നുന്ന പ്രകടനവുമായി വെളിയങ്കോട് പഞ്ചായത്തിലെ വി.സി.സി. എരമംഗലം ക്ലബ്ബ് അംഗങ്ങളായ മുഹമ്മദ് അസ്‌ലം, മുഹമ്മദ് ഹിലാൽ, അജ്‌മൽ, റഷീദ് എന്നിർ കേരളോത്സവത്തിലെ താരങ്ങളായത്. റിലേ 4×100 -ൽ 45.93 സെക്കൻഡിൽ ഫിനിഷ് ചെയ്‌ത്‌ കേരളോത്സവത്തിൽ ചാമ്പ്യന്മാരായതോടെ മലപ്പുറം ജില്ലയ്ക്ക് ചരിത്രനേട്ടം കൈവരിക്കുകയുമായിരുന്നു. സംസ്ഥാന കേരളോത്സവത്തിൽ ജില്ലയിലെ ഏക ഒന്നാം സ്ഥാനവും വെളിയങ്കോട് പഞ്ചായത്തിൻറെ ഈ റിലേ ടീം ആണ്. റിലേ ടീമിന് വി.സി.സി. എരമംഗലം മാനേജർ ഷൈമോൻറെ നേതൃത്വത്തിലാണ് പരിശീലനം. ഫോട്ടോ :  – സംസ്ഥാന കേരളോത്സവത്തിൽ റിലേ 4×100 -ൽ ചാമ്പ്യന്മാരായ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത്...

Read More

ചന്ദ്രശേഖർ ആസാദിനെ വിട്ടയക്കുക- പിഡിപി ആസാദി നൈറ്റ് സംഘടിപ്പിച്ചു

ചാവക്കാട് : പിഡിപി ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആസാദി നൈറ്റ് സംഘടിപ്പിച്ചു. യു പി പോലീസ് അന്യായമായി തടങ്കലിൽ പാർപ്പിച്ച ബീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു പിഡിപി സംസ്ഥാന തലത്തിൽ ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് ചാവക്കാട് ആസാദി നൈറ്റ് സംഘടിപ്പിച്ചത്. അഹദ് ഖാൻ വി കെ, നഫാസ് കോഞ്ചാടത്തു, മനാഫ് വി എ, സിദ്ധീഖ് അംബാല, ഫിറോസ് ബ്ലാങ്ങാട്, ലിയാഖത്, ഹരിദാസ് ചാവക്കാട്, സുൽഫി, ലത്തീഫ് തിരുവത്ര, ഉമ്മർ മൊയ്‌ദീൻ പള്ളി, അക്ബർ റഹ്മാൻ എന്നിവർ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

January 2020
S M T W T F S
 1234
567891011
12131415161718
19202122232425
262728293031