Select Page

Day: February 14, 2020

ലഹരി വിരുദ്ധ ബോധവൽക്കരണ റാലി നടത്തി

ചാവക്കാട്: തൃശ്ശൂർ ജില്ല ബോഡി ബിൽഡിങ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ നാളെ നടക്കുന്ന മിസ്റ്റർ തൃശ്ശൂർ ശരീരസൗന്ദര്യ മത്സരത്തിന്റെ മുന്നോടിയായി ലഹരി വിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ചാവക്കാട് ത്രിബിൾ എച്ച് ഫിറ്റ്നസ് ക്ലബ്ബും ചാവക്കാട് റേഞ്ച് എക്സൈസ് വകുപ്പും സംയുക്തമായാണ് റാലി സംഘടിപ്പിച്ചത്. ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ വി ബാബു റാലി ഫ്ലാഗ് ഓഫ് ചെയ്തു. തൃശൂർ ജില്ലാ ബോഡി ബിൽഡിങ് അസോസിയേഷൻ പ്രസിഡന്റ് a സി ഷഹീർ റാലിക്ക് നേതൃത്വം...

Read More

പൗരത്വ ഭേദഗതി ബില്ല് മുഖ്യമായും ഉന്നം വെക്കുന്നത് മുസ്ലിങ്ങളെ – അഡ്വ. രശ്മിത രാമചന്ദ്രൻ

ചാവക്കാട് : മോഡിക്ക് വേണ്ടി തുരങ്കം നിർമിക്കുന്ന വാർത്ത ജനങ്ങളിൽ സന്തോഷവും പ്രതീക്ഷയും നൽകുന്നതാണെന്നു അഡ്വ. രശ്മിത രാമചന്ദ്രൻ, ഹിറ്റ്‌ലർ സ്വയം വെടിവെച്ചു മരിച്ചതും ഒരു തുരങ്കത്തിൽ വെച്ചായിരുന്നു വെന്നും അവർ കൂട്ടിച്ചേർത്തു. ഹിറ്റ്ലറുടെ പ്രവർത്തികളുമായി സമാനതകൾ ഏറെയുണ്ട് മോഡിക്കെന്നും അവർ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡി വൈ എഫ് ഐ തൃശൂർ ജില്ലാകമ്മിറ്റി ചാവക്കാട് നിന്നും കൊടുങ്ങല്ലൂരിലേക്ക് നാളെ നടത്തുന്ന യൂത്ത് മാർച്ചിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ. പൗരത്വ ഭേദഗതി ബില്ല് മുഖ്യമായും ഇസ്ലാം മത വിശ്വാസികളെയാണ് ഉന്നം വെക്കുന്നതെന്നും മനുസ്മൃതി ഭരണഘടനയാക്കുകയാണ് ലക്ഷ്യമെന്നും അത് ഇന്ത്യൻ ജനതയെ വിവിധ തട്ടുകളായി തിരിക്കുമെന്നും അവർ വിശദീകരിച്ചു. മത ജാതി രാഷ്ട്രീയ വ്യത്യാസമില്ലാതെ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഒറ്റക്കെട്ടായി പൊരുത്തണമെന്നും അവർ ആഹ്വാനം ചെയ്തു ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ്‌ റിയാസ്...

Read More

കേരള ജനകീയ ലോങ്ങ് മാർച്ച് നാളെ ചാവക്കാട്

ചാവക്കാട് : പൗരത്വ ഭേദഗതി നിയമത്തിനും, ദേശീയ പൗരത്വ പട്ടികക്കുമെതിരായി ഫെബ്രുവരി 1ന് കാസർകോഡ് നിന്നും തുടക്കം കുറിച്ച കേരള ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന കേരള ജനകീയ ലോങ്ങ് മാർച്ച് ഫെബ്രുവരി 15, 16, 17 തിയ്യതികളിൽ തൃശ്ശൂർ ജില്ലയിൽ പര്യടനം നടത്തുകയാണ്. ഫെബ്രുവരി 15ന് ഉച്ചക്ക് 2 മണിക്ക് വെളിയംങ്കോട് നിന്നും തുടങ്ങുന്ന ജാഥ വൈകീട്ട് 7 മണിക്ക് ചാവക്കാട് വസന്തം കോർണറിലെത്തി പൊതു സമ്മേളനത്തോടെ ഫെബ്രുവരി 15 ലെ പര്യടനത്തിന്റെ സമാപനം കുറിക്കും. ജസ്റ്റിസ് ബി.കമാൽ പാഷ, ചരിത്രകാരൻ ഡോ: എം.ജി.എസ് നാരയണൻ, ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ, മുൻ എം.പി.തമ്പാൻ തോമസ്, സി പി എം നേതാവ് എം.എം.ലോറൻസ് എന്നിവർ ലോങ്ങ് മാർച്ചിന്റെ മുഖ്യ രക്ഷാധികാരികളും, ടി.എ.മുജീബ് റഹ്മാൻ, മനോജ് ടി. സാരംഗ്, അഡ്വ.ജിജ ജെയിംസ് മാത്യു എന്നിവർ ജാഥാ ക്യാപ്റ്റൻ മാരുമാണ്. മാർച്ച് 2ന് തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ചോടെയാണ് ലോങ്ങ് മാർച്ച് സമാപിക്കുന്നത്. തൃശ്ശൂർ ജില്ലയിൽ വിവിധ...

Read More

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

അകലാട് : ചാവക്കാട് പൊന്നാനി ടിപ്പുസുൽത്താൻ റോഡ് ദേശീയപാതയിൽ അകലാട് വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മുന്നയിനി പറയമ്പറമ്പിൽ മൊയ്തുവിന്റെ മകൻ മുഹ്സിനാണ് മരിച്ചത്. തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം രണ്ടിന് രാത്രി പതിനൊന്നു മണിയോടെയാണ് മുഹ്സിന് അപകടം സംഭവിച്ചത്. നാഷണൽ പെർമിറ്റ് ലോറി ബൈക്കിൽ ഇടിച്ചു ഗുരുതരമായി പരിക്കേറ്റ മുഹ്സിനെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിലും തുടർന്ന് തൃശൂർ അശ്വിനി ആശുപത്രിയിലും...

Read More

ഇന്ന് ചൂട് കൂടും – ജാഗ്രത പാലിക്കാൻ നിർദേശം

ചാവക്കാട് : 2020 ഫെബ്രുവരി 14 ന് ഉയർന്ന ദിനാന്തരീക്ഷ താപനില (Daily Maximum Temperature) സാധാരണ താപനിലയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുവെ സംസ്ഥാനത്തെ ചൂട് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുൻകരുതൽ നിർദേശങ്ങൾ. കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ താപനില മാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ദിനാന്തരീക്ഷ താപനിലകൾ സർവകാല റെക്കോർഡുകൾ ഭേദിക്കുന്നതിൻറെ പശ്ചാത്തലത്തിലും ഉയർന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയരുന്ന സാഹചര്യമുള്ളതിനാലും ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. കടലോര സംസ്ഥാനമായതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും (Humidity) താപസൂചിക (Heat Index) ഉയർത്തുന്ന ഘടകമാണ്. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ വേണ്ടി താഴെ പറയുന്ന നിർദേശങ്ങൾ...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

February 2020
S M T W T F S
 1
2345678
9101112131415
16171819202122
23242526272829