Select Page

Day: April 8, 2020

തിരുവത്ര പുത്തൻകടപ്പുറത്ത് നിയമം ലംഘിച്ച് കബർസ്ഥാനിൽ ഒത്ത്കൂടൽ – പോലീസുമായി സംഘർഷം

ചാവക്കാട് : മുസ്ലിങ്ങൾ പുണ്ണ്യദിവസമായി കരുതുന്ന ബറാഅത്ത് രാവിന്റെ ഭാഗമായി കബർസ്ഥാനിൽ പ്രാർത്ഥനക്കെത്തിയവർക്കെതിരെ നിയമം ലംഘിച്ച് ഒത്ത് കൂടിയതിന്റെ പേരിലും ഔദ്യോഗിക കൃത്യനിവ്വഹണം തടസ്സപ്പെടുത്തിയെന്ന പേരിലും ചാവക്കാട് പോലീസ് കേസ് രെജിസ്റ്റർ ചെയ്തു. ഇന്ന് വൈകുന്നേരം തിരുവത്ര പുത്തൻകടപ്പുറത്തായിരുന്നു സംഭവം. കബർസ്ഥാനിൽ പലയിടങ്ങളിലായി നിന്ന് പ്രാർത്ഥിച്ചിരുന്ന യുവാക്കൾ അതുവഴിവന്ന പോലീസ് ജീപ്പ് കണ്ട് ചിതറി ഓടുകയായിരുന്നു. പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ ബൈക്കിനെ പിന്തുടർന്ന് പള്ളിയുടെ പിൻവശത്തെ വീട്ടിലെത്തിയ പോലീസ് നാല് ബൈക്കുകൾ നിർത്തിയിട്ടതായി കണ്ടു. ബൈക്കുകളുടെ ആർ സി ബുക്കും രേഖകളും ആവശ്യപ്പെട്ട പോലീസുമായി ഗൃഹനാഥനും വീട്ടുകാരും വാക്കേറ്റമുണ്ടായതായി പറയുന്നു. പിന്നീട് ബൈക്കുകൾ കസ്റ്റഡിയിലെടുക്കാൻ സന്നാഹങ്ങളുമായി എത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞതിനെ തുടർന്നാണ് സംഘർഷാവസ്ഥ ഉണ്ടായത്. സ്ത്രീകൾ ഉൾപ്പെടെ 15 പേർക്കെതിരെ പോലീസ്...

Read More

ലോകാരോഗ്യ ദിനത്തിൽ ഗുരുവായൂരിലെ റേഷൻ കടകൾ അണുവിമുക്തമാക്കി യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ : ഗുരുവായൂരിലെ 7 റേഷൻ കടകൾക്ക് മുൻവശം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ക്ളോറിനേഷൻ നടത്തി അണുവിമുക്തമാക്കി. കർണംകോട്ട് ബസാർ, മമ്മിയൂർ ക്ഷേത്രത്തിന് എതിർവശം, തിരുവെങ്കിടം, തൈക്കാട്, റെയിൽവേ ഗേറ്റിന് സമീപം, മമ്മിയൂർ സെന്റർ, ചൂൽപ്പുറം എന്നിവടങ്ങളിലെ റേഷൻ കടകൾക്ക് മുന്നിലാണ് ക്ളോറിനേഷൻ നടത്തിയത്. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, നഗരസഭാ കൗൺസിലർ പ്രിയ രാജേന്ദ്രൻ, നിയോജകമണ്ഡലം ജന.സെക്രട്ടറി ഷനാജ് പി.കെ, പ്രതീഷ് ഓടാട്ട്, രഞ്ജിത്ത് പാലിയത്ത്, കെ.യു മുസ്താക്ക്, വി.കെ സുബൈർ, പി.ആർ.പ്രകാശൻ, ക്‌ളീറ്റസ് മാറോക്കി, ജിതിൻ സി.ജി, പി.കൃഷ്ണദാസ്, ഏബെൽ സ്റ്റീഫൻ, സുരേഷ് പി.എസ്, റിയാസ് തൈക്കാട് എന്നിവർ നേതൃത്വം...

Read More

ലോക്ക്ഡൌൺ കാലത്തും 38 വീടുകൾ മഴചോരാതെ കാത്ത് തിരുവത്രവെൽഫെയർ അസോസിയേഷൻ

തിരുവത്ര : ലോക്ക്ഡൌൺ കാലത്തും 38 വീടുകൾക്ക് ഓലമേഞ്ഞു നൽകി തിരുവത്രവെൽഫെയർ അസോസിയേഷൻ. പുര മേയുന്നതിനു ലഭിച്ച അപേക്ഷകളിൽ നിന്നും അർഹരായ 42 വീടുകൾ തിരഞ്ഞെടുത്തിരുന്നു. വെൽഫെയർ വൈസ്പ്രസിഡണ്ട്‌ തെക്കരകത്ത്‌ അബ്ദുറഹിമാന്റെ മേൽനോട്ടത്തിൽ നാല് സംഘങ്ങളായി പ്രവർത്തിച്ചതിന്റെയും ഓല മേയൽ ജോലി നിർവഹിച്ച റഷീദ് ഇടക്കഴിയൂരിന്റെ സഹകരണവും കോവിഡ് 19 പ്രതികൂലസാഹചര്യത്തിലും വീടുകളുടെപണി വേഗത്തിൽ പൂർത്തീകരിക്കാൻ കഴിഞ്ഞതായി ജനറൽ സെക്രട്ടറി മനയത്ത് യൂസുഫ് ഹാജി പറഞ്ഞു. ബാക്കിയുള്ള വീടുകൾ വീട്ടുകാരുടെ അസൗകര്യത്തെ തുടർന്ന് അടുത്ത ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഇതോടൊപ്പം ചുമർ വീടുകൾക്ക് ഓട് മേയുന്ന പണികളും...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

April 2020
S M T W T F S
« Mar   May »
 1234
567891011
12131415161718
19202122232425
2627282930