Select Page

Month: April 2020

മാസ്ക് ധരിച്ചില്ല – പന്ത്രണ്ടു പേർക്കെതിരെ കേസ്

ചാവക്കാട് : മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ പന്ത്രണ്ടു പേർക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. 290 നിയമലംഘന വകുപ്പ് പ്രകാരം പെറ്റി കേസ് ഫയൽ ചെയ്തു. ഇന്ന് രാവിലെ മുതൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി. വരും ദിവസങ്ങളിലും പരിശോധന...

Read More

കരീം ഹാജിയുടെ വിയോഗം സേവനരംഗത്തെ തീരാനഷ്ടം

അബുദാബി: പികെ അബ്ദുല്‍കരീം ഹാജിയുടെ വിയോഗം മതസാമൂഹിക സാംസ്‌കാരിക രംഗത്തെ തീരാ നഷ്ടമാണെന്ന് യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 45 വര്‍ഷത്തിലധികമായി പ്രവാസി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്ന കരീംഹാജിയുടെ വിയോഗം ഏല്‍പ്പിച്ച ആഘാതം വളരെ വലുതാണെന്ന് അബുദാബി കെഎംസിസി പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി അഡ്വ.കെവി മുഹമ്മദ് കുഞ്ഞി, ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് പി.ബാവ ഹാജി, ജനറല്‍ സെക്രട്ടറി എം പിഎം റഷീദ്, എന്നിവര്‍ പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ഇ പി ഖമറുദ്ധീന്‍, തൃശൂര്‍ ജില്ലാ കെഎംസിസി പ്രസിഡണ്ട് കോയ തിരുവത്ര, ജനറല്‍ സെക്രട്ടറി നാസര്‍ നാട്ടിക, ഗുരുവായൂര്‍ മണ്ഡലം പ്രസിഡണ്ട് വിഎം മുനീര്‍, ജനറല്‍ സെക്രട്ടറി ജലീല്‍ കാര്യാടത്ത് എന്നിവരും അനുശോചനം രേഖപ്പെടുത്തി. കരീംഹാജിയുടെ വിയോഗത്തിലൂടെ...

Read More

പികെ അബ്ദുല്‍ കരീം ഹാജിയുടെ മയ്യിത്ത് ഖബറടക്കി

ചാവക്കാട് : കഴിഞ്ഞദിവസം അബുദാബിയില്‍ മരണപ്പെട്ട മതസാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന തിരുവത്ര പികെ അബ്ദുല്‍ കരീം ഹാജിയുടെ മയ്യിത്ത് അബുദാബി ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ബുധനാഴ്ച രാത്രി മരണപ്പെട്ട അദ്ദേഹത്തിന്റെ ജനാസ ഇന്ന് ഉച്ചക്ക് ഇന്ത്യന്‍ സമയം ഒന്നരയോടെയാണ് ഖബറടക്കിയത്. ബുധനാഴ്ച രാത്രി അബുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 68 വയസ്സ് പ്രായമായിരുന്നു. തൃശൂര്‍ ജില്ലയിലെ ചാവക്കാട് തിരുവത്ര സ്വദേശിയായ പാലപ്പെട്ടി അബ്ദുല്‍ കരീം ഹാജി നാലുപതിറ്റാണ്ടിലേറെയായി അബുദാബിയിലെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായിരുന്നു. അബുദാബി കെഎംസിസി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, സുന്നി സെന്റര്‍, എംഐസി എന്നീ സംഘടനകളുടെ സ്ഥാപക നേതാക്കളിലൊരാളും മതസാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന അദ്ദേഹം നിരവധി സംഘടനകളുടെ പ്രധാന ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. സംസ്ഥാന കെഎംസിസി പ്രസിഡണ്ട്, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡണ്ട്, സുന്നി സെന്റര്‍ വൈസ് പ്രസിഡണ്ട്, ട്രഷറര്‍, എംഐസി പ്രസിഡണ്ട്, അബുദാ ബിതിരുവത്ര മഹല്ല് കമ്മിറ്റി പ്രസിഡണ്ട് തുടങ്ങി...

Read More

കോവിഡ് – തിരുവത്ര സ്വദേശി കരീം ഹാജി അബുദാബിയിൽ മരിച്ചു

അബുദാബി :  ചാവക്കാട് തിരുവത്ര സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ പി.കെ കരീം ഹാജി (62) കോവിഡ് ബാധിച്ച് മരിച്ചു. അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ, സുന്നി സെന്റർ, കെ.എം.സി.സി എന്നിവയുടെ ഭാരവാഹിയായിരുന്നു. അബൂദബി ബുർജീൽ ആശുപത്രിയിൽ രണ്ടാഴ്ചയിലധികമായി കോവിഡ് രോഗത്തിന് ചികിൽസയിലായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച അബൂദബിയിൽ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: സുബൈദ. മക്കൾ: ബഷീർ, അബ്ദുൾ ജലീൽ, അബ്ദുൾ ഗഫൂർ. സഹോദരങ്ങൾ: മൊയ്‌തീൻ കുഞ്ഞി ഹാജി, റസാക്ക് (വസന്തം ഹാർഡ്...

Read More

മൂന്നാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്ക്‌ രണ്ടാം ഘട്ട ഭക്ഷ്യ കിറ്റ്, മാസ്ക്, ഹാൻ്റ് വാഷ് വിതരണം ചെയ്തു

ചാവക്കാട്: ചാവക്കാട് നഗരസഭ മൂന്നാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ നിർധന കുടുംബങ്ങൾക്ക്‌ രണ്ടാം ഘട്ട ഭക്ഷ്യ കിറ്റ് വിതരണവും വാർഡിലെ എല്ലാ വീട്ടുകാർക്കുള്ള മാസ്ക്, ഹൻ്റ് വാഷ് എന്നിവയുടെ വിതരണവും നടന്നു. രാജീവ്ഗാന്ധി ചരറ്റബിൾ ട്രസ്റ്റ് രക്ഷാധികാരി കണ്ടംപുള്ളി ഗോപി വാർഡ് കോൺഗ്രസ് ട്രഷർ ആലഞ്ചേരി ശിവജിക്ക് കിറ്റ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡിലെ മുഴുവൻ വീടുകളിലേക്കുമുള്ള മാസ്ക്, ഹാൻ്റ് വാഷ് എന്നിവയുടെ വിതരണോദ്‌ഘാടനം ഐ. എൻ.ടി.യു.സി. ഗുരുവായൂർ റീജിയണൽ പ്രസിഡണ്ട് എം.എസ്.ശിവദാസ് വാർഡ് കോൺഗ്രസ് പ്രസിഡണ്ട് എം.എൻ.ഹംസക്ക് നൽകി നിർവ്വഹിച്ചു. എം.കെ.സുനിൽ, കെ.ബി.മുരളി, ഇ.പി.റഹീം, കെ.എസ്.മോഹനൻ, കെ.എസ്.സുരേഷ്, കെ.റ്റി.ശവജി, എ.എസ്.സജിത്ത്, എം.പി.പ്രജീഷ് എന്നിവർ നേതൃത്വം നൽകി....

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

April 2020
S M T W T F S
 1234
567891011
12131415161718
19202122232425
2627282930