ചാവക്കാട്: ചാവക്കാട് നഗരസഭ മൂന്നാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ നിർധന കുടുംബങ്ങൾക്ക്‌ രണ്ടാം ഘട്ട ഭക്ഷ്യ കിറ്റ് വിതരണവും വാർഡിലെ എല്ലാ വീട്ടുകാർക്കുള്ള മാസ്ക്, ഹൻ്റ് വാഷ് എന്നിവയുടെ വിതരണവും നടന്നു. രാജീവ്ഗാന്ധി ചരറ്റബിൾ ട്രസ്റ്റ് രക്ഷാധികാരി കണ്ടംപുള്ളി ഗോപി വാർഡ് കോൺഗ്രസ് ട്രഷർ ആലഞ്ചേരി ശിവജിക്ക് കിറ്റ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡിലെ മുഴുവൻ വീടുകളിലേക്കുമുള്ള മാസ്ക്, ഹാൻ്റ് വാഷ് എന്നിവയുടെ വിതരണോദ്‌ഘാടനം ഐ. എൻ.ടി.യു.സി. ഗുരുവായൂർ റീജിയണൽ പ്രസിഡണ്ട് എം.എസ്.ശിവദാസ് വാർഡ് കോൺഗ്രസ് പ്രസിഡണ്ട് എം.എൻ.ഹംസക്ക് നൽകി നിർവ്വഹിച്ചു.
എം.കെ.സുനിൽ, കെ.ബി.മുരളി, ഇ.പി.റഹീം, കെ.എസ്.മോഹനൻ, കെ.എസ്.സുരേഷ്, കെ.റ്റി.ശവജി, എ.എസ്.സജിത്ത്, എം.പി.പ്രജീഷ് എന്നിവർ നേതൃത്വം നൽകി.