ഒരുമനയൂര്‍: ചേറ്റുവ പാലത്തില്‍ അപകടങ്ങള്‍ തുടരുന്നു. വെള്ളിയാഴ്ച്ച രാവിലെ കെ എസ് ആര്‍ ടി സി ബസ്സും കാറും കൂട്ടിയിടിച്ചു. രാവിലെ മഴ പെയ്തുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു. ചാവക്കാട് നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ബ്രേക്ക് ചവിട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് കോഴിക്കോട് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന്റെ മുന്‍വശത്ത് ഇടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ടാങ്കര്‍ ലോറിയും കെ എസ് ആര്‍ ടി സി ബസ്സും അപകടത്തില്‍ പെട്ടിരുന്നു. റോഡ്‌ ടാറിങ്ങിലെ അപാകതയാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. മിനുസമേറിയ റോട്ടില്‍ മഴവെള്ളം വീഴുന്നതോടെയാണ് അപകടങ്ങള്‍ വര്‍ധിക്കുന്നത്. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ദേശീയ പാതാ അധികൃതരെ പാലത്തില്‍ തടഞ്ഞു വെക്കുകയും പോലീസെത്ത അനുരഞ്ജന ശ്രമം നടത്തുകയും ചെയ്തിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും തീരുമാനമായിരുന്നു.