ചാവക്കാട് : 2016 വര്‍ഷത്തെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ കോണ്‍ഫ്രന്‍സ് ഹാളില്‍ ചെയര്‍മാന്‍ .എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
പകര്‍ച്ച വ്യാധികളും മാറ്റും പടരാതിരിക്കുന്നതിനും കൊതുകുനിവാരണത്തിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും താലൂക്ക് ഹോസ്പിറ്റല്‍ ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്‌പെക്ടര്‍ അജയന്‍ ക്ലാസ്സെടുത്തു. പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് വാര്‍ഡുകളിലേക്ക് 3 ജീവനക്കാരെ കോര്‍ഡിനേറ്റര്‍മാരായി തീരുമാനിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തി സാനിറ്റേഷന്‍ സമിതി രൂപീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് തീരുമാനിച്ചു. കിണറുകളില്‍ ക്ലോറിനേഷന്‍
നടത്തുന്നതിനും, വെന്റ് പൈപ്പിന് വല വിതരണം ചെയ്യുന്നതിനും തിരുമാനിച്ചു. ആഴ്ച്ചയില്‍ ഒരു ദിവസം ഡ്രൈഡേ ആയി ആചരിക്കും.
ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.എ.മഹേന്ദ്രന്‍, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.സി.ആനന്ദന്‍, കെ.എച്ച്.സലാം, എം.ബി.രാജലക്ഷ്മി, സബുറ, പ്രതിപക്ഷ നേതാവ് കാര്‍ത്യായനി ടീച്ചര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രീജ, കൗണ്‍സിലര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, വിവിധ സ്‌കൂളുകളിലെ അദ്ധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി ടീച്ചര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.