
മുഹമ്മദുണ്ണി
ചാവക്കാട്: എടക്കഴിയൂര്‍ നാലാംകല്ലിനു പടിഞ്ഞാറ് അമ്പലത്തുവീട്ടില്‍ കുഞ്ഞിമൊയ്തുവിന്‌റെ മകന്‍ മുഹമ്മദുണ്ണിയാണ് (55) മരിച്ചത്. ബൈക്ക് യാത്രികന്‍ ബ്ലാങ്ങാട് സ്വദേശി മങ്ങനായകത്ത് അബ്ദുറഹ്മാനും (28) പരിക്കുണ്ട്. അകലാട് മസ്ജിദ് നബവി പ്രവര്‍ത്തകര്‍ ഇരുവരേയും മുതുവട്ടൂര്‍ രാജാശുപത്രിയിലെത്തിച്ചു. മുഹമ്മദുണ്ണി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടക്കാണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി 7.45 ഓടെ അകലാട് ആറാം കല്ലിനു സമീപമാണ് അപകടമുണ്ടായത്. മന്ദലാംകുന്ന് ഭാഗത്ത് നിന്നാണ് ബൈക്ക് വന്നിരുന്നത്. മുഹമ്മദുണ്ണി റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് കിഴക്കു ഭാഗത്തേക്ക് മുറിച്ച് കടക്കുകയായിരുന്നു. മൃതദേഹം രാജാ ആശുപപത്രിയിലെ മോര്‍ച്ചറിയില്‍. ഖബറടക്കം ചാവക്കാട് താലൂക്കാശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് ഞായറാഴ്ച്ച അകലാട് കാട്ടിലെ പള്ളി ഖബര്‍ സ്ഥാനില്‍ നടക്കുമെന്ന് ബന്ധുക്കളറിയിച്ചു. റസിയയാണ് മുഹമ്മദുണ്ണിയുടെ ഭാര്യ. മക്കള്‍: റിസ് വാന, അഷ്‌ക്കര്‍.