മസ്ക്കറ്റില്‍ മരിച്ച സന്തോഷ് (40)

മസ്ക്കറ്റില്‍ മരിച്ച സന്തോഷ് (40)

ചാവക്കാട്: മസ്ക്കറ്റില്‍ വാഹനാപകടത്തില്‍ മരിച്ച അവിയൂര്‍ സ്വദേശിയുടെ സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.
അവിയൂര്‍ പന്തായില്‍ ക്ഷേത്രത്തിനു തെക്ക് ഊട്ടുമഠത്തില്‍ ഭസ്ക്കരന്‍്റെ മകന്‍ സന്തോഷാണ് (40) മരിച്ചത്. മസ്ക്കറ്റില്‍ മിഡില്‍ ഈസ്റ്റ് വെല്‍ത്ത് കമ്പനി ജീവനക്കാരനാണ്. തിങ്കളാഴ്ച്ച വൈകുന്നേരം ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം താമസിക്കുന്ന സ്ഥലത്തേക്ക് പോകുന്ന വഴിയില്‍ വാഹനത്തിന്‍്റെ ടയര്‍പൊട്ടിയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയും മരിച്ചിച്ചുണ്ട്. ഏഴുമാസം മുമ്പാണ് മസ്ക്കറ്റിലേക്ക് പോയത്. സംസ്കാരം വ്യാഴാഴ്ച്ച 9ന് വീട്ട് വളപ്പില്‍ നടക്കും. തങ്കമണിയാണ് മാതാവ്. ഭാര്യ: രാഖി. മക്കള്‍: നന്ദന, നയന. സഹോദരങ്ങള്‍: വിനോദ്, മിനി.