mehandi new

ലോറിയും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഗുരുവായൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

fairy tale
വിജില്‍ ദാസ്
വിജില്‍ ദാസ്
planet fashion

ഗുരുവായൂര്‍ : കോഴിക്കോട് തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ലോറിയും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഗുരുവായൂര്‍ സ്വദേശിയായ യുവാവ് മരിച്ചു.   ഗുരുവായൂര്‍  ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിനടുത്ത് ചെഞ്ചേരി വീട്ടില്‍ 32 വയസ്സുള്ള വിജില്‍ദാസ് ആണ് മരിച്ചത്.  മലപ്പുറം ജില്ലയിലെ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ഗുരുവായൂര്‍ പെരുന്തട്ട സ്വദേശി പാണ്ടികശാല പറമ്പില്‍ കൃഷ്ണപ്രസാദുമൊത്ത് കണ്ണൂരില്‍ നിന്ന് വരുന്നതിനിടെ ഇറച്ചികോഴികളുമായി എതിരെ വന്നിരുന്ന ലോറി ഇടിക്കുകയായിരുന്നു. കൃഷ്ണ പ്രസാദാണ് ഓട്ടോ ഓടിച്ചിരുന്നത്. നാട്ടുകാരുടെ സഹായത്തോടെ ഏറെ നേരത്തിനൊടുവില്‍ ഓട്ടോ വെട്ടിപൊളിച്ചാണ് ഓട്ടോയിലുണ്ടായിരുന്നവരെ പുറത്തെതുട്ടത്. അപകടത്തില്‍ കൃഷ്ണ പ്രസാദിനും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൃഷ്ണ പ്രസാദ്  അമല ആശുപത്രിയില്‍ ചികിത്സയിലാണ്. സജനയാണ് വിജില്‍ ദാസിന്റെ ഭാര്യ. അക്ഷയ് കൃഷ്ണ മകനാണ്.

Comments are closed.