ചാവക്കാട്: ദേശീയ പാത പതിനേഴ്‌ ടിപ്പുസുല്‍ത്താന്‍ റോഡില്‍ തിരുവത്രയിൽ രൂപപ്പെട്ടിട്ടുള്ള കുഴികള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇന്നലെ രാത്രി ഏഴുമണിയോടെ ബൈക്ക് കുഴിയില്‍ ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ പെരിയമ്പലം സ്വദേശികളായ പുളിച്ചാരം വീട്ടില്‍ സജന(29), സുമി(32) മകൻ അമൽ(6) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ എടക്കഴിയൂർ ലൈഫ് കെയർ പ്രവർത്തകർ ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം തിരുവത്രയിലെ യുവാക്കള്‍ സിമന്‍റ് ഉപയോഗിച്ച് കുഴികള്‍ അടച്ചിരുന്നുവെങ്കിലും ശക്തമായ മഴയില്‍ അവയെല്ലാം ഒലിച്ചുപോയി. എത്രയും പെട്ടെന്ന് കുഴികള്‍ അടച്ച് വാഹന ഗതാഗതം സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെആവശ്യം.