ചാവക്കാട് : ദേശീയ പാതയിൽ ബൈക്കും കാറും കൂട്ടയിടിച്ച് രണ്ട് പേർക്ക് പരിക്ക്.
പൊന്നാനി ദേശീയപാതയിൽ എടക്കഴിയൂർ തെക്കെമദ്രസ്സക്കു സമീപം ബൈക്കും കാറും തമ്മിലുണ്ടായ അപകടത്തിൽ പരുക്കുപറ്റിയ കറുകമാട് വെളുത്തേടത്ത് ഷിനാസ് (18), കുഴിങ്ങരയില്ലത്ത് ആഷിക്ക് (18) എന്നിവർക്കാണ് പരിക്ക് പറ്റിയത്. തിങ്കളാഴ്ച്ച പകൽ 1.10 ഓടെയാണ് സംഭവം. പരിക്കേറ്റവരെ അകലാട് നബവി പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിലെത്തിച്ചു.