mehandi new

വളര്‍ത്തുനായയില്‍ നിന്നും ഒരു വര്‍ഷം മുന്‍പ് മാന്തലേറ്റ ഗൃഹനാഥന്‍ പേയിളകി മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Raju orumanayurഒരുമനയൂര്‍ : ഒരു വര്‍ഷം മുമ്പ് സ്വന്തം വളര്‍ത്തുനായയില്‍ നിന്നും മാന്തലേറ്റ ഗൃഹനാഥന്‍ പേവിഷബാധയേറ്റു മരിച്ചു. ഒരുമനയൂര്‍ ഒറ്റതെങ്ങില്‍ തേരട്ടി പരേതനായ കഞ്ഞപ്പുവിന്റെ മകന്‍ രാജു(47) ആണ് തൃശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വെച്ച് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് മരണപ്പെട്ടത്. തലകറക്കവും, പനിയും അനുഭവപ്പെട്ട രാജുവിനെ കഴിഞ്ഞ ദിവസം ചാവക്കാട് താലൂക്കാശുപത്രിയില്‍ കൊണ്ടുപോയിരുന്നു. പരിശോധനയില്‍ സംശയം തോനിയ ആശുപത്രി അധികൃതര്‍ രാജുവിനെ മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. പേ വിഷബാധയുടെ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന്  മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ വിശദ വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് ഒരുവര്‍ഷം മുമ്പ് വളര്‍ത്തു നായ മാന്തിയ വിവരം പറഞ്ഞത്. തുടര്‍ന്ന് രാജുവിനെ നിരീക്ഷണത്തിനായി പ്രത്യേക റൂമിലേക്ക് മാറ്റി.
പേ വിഷബാധയുടെ കൂടുതല്‍ രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയതോടെ രോഗിയെ പരിചരിച്ചിരുന്നവരെയും, സമീപത്തുണ്ടായിരുന്ന മറ്റുള്ളവരെയും അടിയന്തിര കുത്തിവെപ്പിനു വിധേയരാക്കി. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രാജു മരണത്തിനു കീഴടങ്ങി.
ഒരുവര്‍ഷം മുമ്പ് രാജുവിന്‍റെ വളര്‍ത്തു നായ അധ്യാപിക ഉള്‍പ്പെടെ നിരവധിപേരെ കടിക്കുകയും, മാന്തുകയും ചെയ്തിരുന്നു. അന്ന് കടിയേറ്റവരും, മാന്തലേറ്റവരും കുത്തിവെപ്പുകള്‍ എടുത്തിരുന്നു. രാജു തന്നെയാണ് ഇവരെയെല്ലാം കുത്തിവെപ്പിനു കൊണ്ടുപോയത്. എന്നാല്‍ രാജു മാത്രം അന്ന് കുത്തിവെപ്പ് എടുത്തില്ല. നായയെ കെട്ടുന്നതിനിടയില്‍ നഖം രാജുവിന്റെ ശരീരത്തില്‍ തട്ടി ചെറിയ പോറല്‍ മാത്രമേ സംഭവിച്ചിരുന്നുള്ളൂ. അതിനാല്‍ അത് കാര്യമാക്കിയിരുന്നില്ല. ദിവസങ്ങള്‍ക്കകം നായ ചത്തു എന്നിട്ടും രാജു കുത്തിവെപ്പ് എടുത്തിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
ഒരുമനയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ രാഖി ജയന്റെ നേതൃത്വത്തില്‍
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ രാജുവിന്റെ വീട്ടിലെത്തി. പ്രതിരോധ നടപടികള്‍ സംബന്ധമായി ബോധവത്ക്കരണം നടത്തി. രോഗിയുമായി ഇടപഴകിയവരോട് അടിയന്തിരമായി കുത്തിവെപ്പുകള്‍ നടത്താന്‍ നിര്‍ദേശം നല്‍കി.
സംസ്കാരം ഇന്ന് 02.10 നു കോട്ടപ്പടി ശ്മശാനത്തില്‍. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ക്കു വിധേയമായാണ് മൃതദേഹം സംസ്‌കരിക്കുക. ഭാര്യ: ജിഷ. മക്കള്‍: അനഘ, അഖില്‍. മാതാവ് : ദേവകി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.