mehandi banner desktop
Chavakkad online

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷവും ധനസഹായ വിതരണവും നടന്നു

Ft

പുന്നയൂർക്കുളം: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ 80-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ടി.എ. ആയിഷ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക സുനിത മേപ്പുറത്ത് ദേശീയപതാക ഉയർത്തി. പി.ടി.എ. പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
​ആഘോഷത്തോടനുബന്ധിച്ച് കെ. കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മൂന്ന് വിദ്യാർഥികൾക്ക് ഒരു വർഷത്തെ സ്കൂൾ ബസ് ഫീസിനുള്ള ധനസഹായം കൈമാറി. ജി.സി.സി. ഖത്തർ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം കെ.എച്ച്. നൗഫീർ തുക പ്രധാനാധ്യാപികയ്ക്ക് കൈമാറി. ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ ഷാഹുൽ പള്ളത്ത്, ഷംറൂദ് പടിഞ്ഞാറയിൽ, കെ.ഐ. നബീൽ എന്നിവർ പങ്കെടുത്തു.
​സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടന്നു. വിദ്യാർത്ഥികൾ അണിനിരന്ന സ്കൂൾ ബാൻഡ് സെറ്റ് പരേഡ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
​ചടങ്ങിൽ എസ്.എം.സി. ചെയർമാൻ യൂസഫ് തണ്ണിതുറക്കൽ, ഒ.എസ്.എ. സെക്രട്ടറി പി.എം. നാസർ, പി.ടി.എ. വൈസ് പ്രസിഡന്റ് സബീഹ ബഷീർ, എസ്.എം.സി. വൈസ് ചെയർപേഴ്സൺ സെറീന സിറാജ്, അധ്യാപിക സിൻസി ടീച്ചർ എന്നിവർ സംസാരിച്ചു.

Jan oushadi

Comments are closed.