പുന്ന മഹല്ല് മീലാദ് ആഘോഷങ്ങൾക്ക് വിളംബര റാലിയോടെ തുടക്കമായി

ചാവക്കാട്: ‘ഖൽബിലുണ്ട് എന്റെ നബി (സ)’ എന്ന പ്രമേയത്തിൽ പുന്ന മഹല്ല് കമ്മിറ്റിക്ക് കീഴിൽ സംഘടിപ്പിക്കുന്ന മീലാദ് ആഘോഷ പരിപാടികൾക്ക് വർണ്ണാഭമായ ‘ത്വലഅൽ ബദ്റു ശാഹേ മദീനാ’ വിളംബര റാലിയോടെ തുടക്കമായി.

പുന്ന നൂറാനിയ്യ മദ്റസ പരിസരത്ത് നിന്ന് ആരംഭിച്ച റാലിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും അടക്കം വൻജനപങ്കാളിത്തം അണിനിരന്നു. നഗരപ്രദക്ഷിണത്തിന് ശേഷം റാലി പുന്ന സെന്ററിൽ സമാപിച്ചു. തുടർന്ന് പുന്ന സെന്ററിൽ നടന്ന ചടങ്ങിൽ സ്വാഗതസംഘം വൈസ് ചെയർമാൻ വി.കെ.ബി. ശംസുദ്ധീൻ പതാക ഉയർത്തി. സയ്യിദ് ഹുസൈൻ സഖാഫി മമ്പുറം തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
മഹല്ല് പ്രസിഡന്റ് വി.പി. സലീം ഹാജി, സെക്രട്ടറി വി.പി. ബഷീർ, ഖത്വീബ് നൗഷാദ് സഖാഫി അൽ ഹികമി, മുദരിസ് ജാബിർ അഹ്സനി ഹികമി ഒതളൂർ, സ്വദർ മുഅല്ലിം താഹിർ ബാഖവി, സ്വാഗതസംഘം ചെയർമാൻ ആർ.വി. ശംസുദ്ധീൻ, എ. അലി ഹാജി, മുഹമ്മദ് സഞ്ജിത്, പി.വി. കബീർ, കുഞ്ഞിമുഹമ്മദ് ഹാജി, സി. ബാവു ഹാജി, പി. മുഹമ്മദ്, അക്ബർ അലി, കാര്യാട്ട് ഉമർ ഹാജി, കെ. ഹംസ കുട്ടി, ഫൈസൽ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
ചടങ്ങിൽ സ്വാഗതസംഘം കൺവീനർ അബ്ദുസ്സലാം, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി വി.പി. മുഹമ്മദ് ശരീഫ്, എൻ.കെ. അയ്യൂബ്, ടി.കെ. ശംസുദ്ദീൻ, ആർ.വി. അബ്ദുൽ വഹാബ്, കെ.സി. മുഹമ്മദ് ഹിഷാമി, ശാഫി സുഹ്രി, ഹുസൈൻ ഹാറൂനി, ഫിറോസ് മുസ്ലിയാർ, നസീർ മുസ്ലിയാർ, സൈത് മുഹമ്മദ് റഹ്മാനി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.



Comments are closed.