mehandi banner desktop
Chavakkad online

കടപ്പുറം പഞ്ചായത്ത് 11-ാം വാർഡ് ഗ്രാമസഭയിൽ പങ്കെടുത്തവർക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്തു

Ft

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് അഴിമുഖം 11-ാം വാർഡ് ഗ്രാമസഭയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.എ. അഷ്ക്കർ അലിയുടെ നേതൃത്വത്തിലാണ് വിത്തുകൾ നൽകിയത്.​വിത്തുവിതരണത്തിന്റെ ഉദ്ഘാടനം പണ്ടാരി കുഞ്ഞിമുഹമ്മദിന് നൽകി കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. മനാഫ് നിർവ്വഹിച്ചു. വാർഡിൽ അടുക്കളത്തോട്ട നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ജൈവ പച്ചക്കറി ഉത്പാദനം വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്.

Jan oushadi

Comments are closed.