”സ്വാതന്ത്ര്യം കേവലമൊരു ആഘോഷമല്ല”: ഓർമ്മപ്പെടുത്തലുമായി ഒരുമനയൂർ നാഷണൽ ഹുദ സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം

ചാവക്കാട്: സ്വാതന്ത്ര്യം കേവലം ഒരു ആഘോഷമല്ലെന്നും മൂല്യാധിഷ്ഠിത ജീവിതമാണ് അതിന്റെ കാതലെന്നും ഓർമ്മിപ്പിച്ച് ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വിദ്യാർഥികളിൽ ദേശസ്നേഹവും ധാർമിക മൂല്യങ്ങളും വളർത്തുന്ന സന്ദേശങ്ങളാൽ സമ്പന്നമായിരുന്നു ആഘോഷപരിപാടികൾ.
ചടങ്ങിൽ സ്കൂൾ മാനേജർ പി.എ. അബൂബക്കർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.എ. ബഷീർ ദേശീയപതാക ഉയർത്തി. വൈസ് പ്രിൻസിപ്പൽ സന്ധ്യ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ബാബു നസീർ, പി.ടി.സി. ചെയർമാൻ ഷാജി സൈദ് മുഹമ്മദ് എന്നിവർ വിദ്യാർഥികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്ന ചടങ്ങിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാജ്യത്തോടുള്ള ആദരവ് പ്രകടമാക്കുന്ന പരിപാടികളോടെ ആഘോഷങ്ങൾ സമാപിച്ചു.




Comments are closed.