mehandi banner desktop
Chavakkad online

കപ്പിയൂരിൽ പൂകൃഷി വിളവെടുപ്പ് നടത്തി: കൃഷിയിൽ തിളങ്ങി സജിത ഹരിദാസ്

Ft

ഗുരുവായൂർ : വാർഡ് 39 കപ്പിയൂരിൽ നടന്ന പൂകൃഷിയുടെ വിളവെടുപ്പ് നഗരസഭാ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട് ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ ജിഷ്മ സുജിത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Jan oushadi

​കല്ലായിൽ സജിത ഹരിദാസാണ് വാർഡിൽ പൂകൃഷി ചെയ്ത് മികച്ച നേട്ടം കൈവരിച്ചത്. പൂക്കോട് കൃഷിഭവൻ വഴി ലഭിച്ച വിത്തുകളാണ് സജിതയ്ക്ക് സമൃദ്ധമായ വിളവ് നൽകിയത്. ആദ്യമായി ചെയ്ത കൃഷി വിജയകരമായതിന്റെ സന്തോഷത്തിലാണ് ഇവർ. വരുന്ന വർഷങ്ങളിൽ കൂടുതൽ വിപുലമായ രീതിയിൽ കൃഷി തുടരുമെന്ന് സജിത ഹരിദാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Comments are closed.