mehandi banner desktop
Chavakkad online

തളിക്കുളം കടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Ft

വാടാനപ്പള്ളി : തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. തിരുപ്പൂരിൽ ജോലി ചെയ്യുന്ന ഡൽഹി സ്വദേശി അമീർ (21) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ വാടാനപ്പള്ളി ഭാഗത്താണ് കടലിൽ ഒഴുകി നടക്കുന്ന നിലയിൽ മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടത്. തൊഴിലാളികൾ ചേർന്ന് കരക്കടുപ്പിച്ച മൃതദേഹം തളിക്കുളത്തെ മെക്സിക്കൻ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് 2.30 ഓടെ ആണ് അമീറിനെ കടലിൽ കാണാതായത്. തിരുപ്പൂരിലെ ജോലി സ്ഥലത്ത് നിന്നും സുഹൃത്തുക്കളുമായി തമ്പാൻകടവ് ബീച്ചിലെത്തിയ അമീർ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു.

Jan oushadi

Comments are closed.