Header

ഗ്രാമസഭാ യോഗത്തില്‍ മദ്യപിച്ചത്തെിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ ശിപാര്‍ശ

പുന്നയൂര്‍: ഗ്രാമസഭാ യോഗത്തില്‍ മദ്യപിച്ചത്തെിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ ഭരണസമിതി യോഗത്തില്‍ ശിപാര്‍ശ.
എടക്കഴിയൂര്‍ കാജാ ബീച്ചില്‍ പുന്നയൂര്‍ പഞ്ചായത്ത് 11 വാര്‍ഡ് ഗ്രാമ സഭ യോഗം ചേര്‍ന്നപ്പോഴാണ് പഞ്ചായ്തതിന്‍്റെ പദ്ധതി കോ ഓര്‍ഡിനേറ്ററായ ഉദ്യോസ്ഥന്‍ മദ്യപിച്ചതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. യോഗത്തില്‍ പദ്ധതി വിശദീകരിക്കുന്നതിന് എഴുന്നേറ്റ് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഇയാളുടെ നാവ് കുഴഞ്ഞപ്പോഴാണ് നാട്ടുകാര്‍ ഇയാളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. മധുര പാനീയത്തില്‍ മദ്യം നിറച്ചായിരുന്നു സേവ. ഇത് പലരും കണ്ടിരുന്നെങ്കിലും മദ്യമാണെന്ന് മനസ്സിലാക്കിയിരുന്നില്ല. പഞ്ചായത്ത് വൈസ് പ്രസിഡന്‍്റ് ആര്‍.പി ബഷീര്‍ അധ്യക്ഷനായിരുന്ന യോഗത്തിലായിരുന്നു സംഭവം. നിരവധി വീട്ടമ്മാരും യുവതികളും പങ്കെടുത്ത യോഗത്തില്‍ മദ്യപിച്ചത്തെിയ ഉദ്യോഗസ്ഥനെ മത്സ്യത്തൊഴിലാളി സംസ്ഥാന സെക്രട്ടറി സി.വി സുരേന്ദ്രന്‍ മരക്കാന്‍്റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ തടഞ്ഞ് നിര്‍ത്തിയത്. ഇതിനിടയില്‍ പഞ്ചാത്തംഗം എം.കെ ഷഹര്‍ബാനും ആര്‍.പി ബഷീറും ഇടപെട്ടാണ് ഉദ്യോസ്ഥനെ സംഭവ സ്ഥലത്തു നിന്ന് മാറ്റിയത്. ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നുള്ള സി.വി സുരേന്ദ്രനുള്‍പ്പടെയുള്ള നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നുള്ള ജന പ്രതിനിധികളുടെ ഉറപ്പിന്‍്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച്ച ചേര്‍ന്ന പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ ഉദ്യോഗസ്തനെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവരോട് ശിപാര്‍ശ ചെയ്തത്. അതേസമയം പഞ്ചായത്തിലെ 20 അംഗങ്ങളില്‍ പ്രതിപക്ഷ അംഗങ്ങളായ സി.പി.എം സി.പി.ഐ പ്രതിനിധികള്‍ ഭരണ സമിതിയുടെ തീരുമാനത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ശുദ്ധജല വിതരണത്തിനായുള്ള വൈദ്യുതി ഉപോയഗത്തിന്‍്റെ ബില്ലടക്കാത്തതിനെ തുടര്‍ന്ന് പെരുന്നാള്‍ ദിവസം കരന്‍റ് കണക്ഷന്‍ വിച്ചേദ്ധിച്ച് എടക്കഴിയൂരിലെ 200 ഓളം വീട്ടുകാരെ ദുരിതത്തിലാക്കിയ പുന്നയൂര്‍ക്കുളം കെ.എസ്.ഇ.ബി അസി.എഞ്ചിനായര്‍ക്കെതിരെ നടപടിയെടുക്കാനും യോഗം ആവശ്യപ്പെട്ടു. അവിയൂര്‍ പനന്തറ, എടക്കഴിയൂര്‍ മേഖലകളില്‍ കുടിവെള്ളം വിതരണത്തിനായി വൈദ്യുതി ചെലവ് ഉപഭോക്താക്കള്‍ നല്‍കണമെന്ന പഞ്ചായത്തിന്‍്റെ തീരുമാനത്തിനും താല്‍ക്കാലം അറുതിയായി. പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു ഇത്. കുടിശികയായുള്ള 1.20 ലക്ഷം പഞ്ചായത്ത് അടക്കാന്‍ തീരുമാനിച്ചു. താല്‍ക്കാലം സെക്രട്ടി പണം അടക്കുമെങ്കിലും സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ലെങ്കില്‍ ഇരുപത് അംഗങ്ങളും ഈ തുക വീതിച്ച് വീട്ടാമെന്നും അംഗങ്ങള്‍ ഒന്നിച്ച് തീരുമാനിച്ചു.

thahani steels

Comments are closed.