Header

ഗുരുവായൂർ പാരഡൈസ് ഉടമ ബൈക്ക് അപകടത്തില്‍ കൊല്ലപ്പെട്ടു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

C M Muhammad അകലാട്: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ കൊല്ലപ്പെട്ടു. മുസ്‌ലിം ലീഗ് ജില്ലാ കൗൺസിൽ അംഗവും ഗുരുവായൂർ പാരഡൈസ് ഹോട്ടൽ ഉടമയുമായ അകലാട് സ്വദേശി പരേതനായ ചില്ലിക്കൽ മാമു മകൻ സി എം മുഹമ്മദാണ് മരിച്ചത്. അകലാട് മുഹിയുധീന്‍ പള്ളിക്ക് സമീപം ദേശീയപാതയില്‍ ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു അപകടം.  ചാവക്കാട് ഭാഗത്ത് നിന്നും വരികയായിരുന്ന മുഹമ്മദ്‌ റോഡിനു എതിര്‍വശമുള്ള വീട്ടിലേക്ക് റോഡ്‌ മുറിച്ച് കടക്കുന്നതിനിടെ എടക്കഴിയൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ മുഹമ്മദിനെ  അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കബറടക്കം അകലാട് മുഹിയുദീന്‍ പള്ളി ഖബര്‍സ്ഥാനില്‍.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.