പുന്നയൂർ: പുന്നയൂർ പഞ്ചായത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ ക്യാമ്പുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കുടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടി പഞ്ചായത്ത് ഭരണസമിതി സർവ്വകക്ഷി യോഗം ചേർന്നു. പ്രസിഡണ്ട് എം.കെ ഷഹർബാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.എ അയിഷ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.വി ഹൈദരലി, ഉമ്മർ മുക്കണ്ടത്ത്, പഞ്ചായത്തംഗങ്ങളായ അഷ്റഫ് മൂത്തേടത്ത്, ബുഷറ ഷംസുദ്ധീൻ, ടി.എം ഹസ്സൻ, സി.എം സുധീർ, കെ.വി അബ്ദുൽ കരീം, ശിവാനന്ദൻ പെരുവഴിപുറത്ത്, പുന്നയൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കാട്ടിപ്പറമ്പിൽ അബ്ദുറഹിമാൻ, സെക്രട്ടറി ബഷീർ താമരത്ത്‌, വില്ലേജ് ഓഫീസ് പ്രതിനിധികളായ വി റസ്ലജ്, വി.എം അനിൽ കുമാർ, വിവിധ കക്ഷി നേതാക്കളായ സുലൈമു വലിയകത്ത്, ടി.വി സുരേന്ദ്രൻ, മോഹനൻ ഈച്ചിത്തറ, ടി.എം അക്ബർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ സ്വാഗതവും സെക്രട്ടറി പി ജോണി നന്ദിയും പറഞ്ഞു.
പ്രസിഡണ്ട് എം.കെ ഷഹർബാൻ ചെയർമാനും സെക്രട്ടറി പി ജോണി കൺവീനറും ജനപ്രതിനിധികൾ, വില്ലേജ് പോലീസ് ഉദ്യോഗസ്ഥർ, വിവിധ കക്ഷി നേതാക്കൾ എന്നിവർ അംഗങ്ങളായുള്ള ദുരന്തനിവാരണ കമ്മിറ്റി രൂപീകരിച്ചു.