എടക്കഴിയൂര്‍ : അകലാട് എ എം യു പി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമവും എണ്‍പത്തിമൂന്നാം വാര്‍ഷികവും ബ്ലോക്ക് ഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. സി സി അഷറഫ് അധ്യക്ഷത വഹിച്ചു. പിന്നീട് നടന്ന ‘ഓര്‍മ്മയിലെ വസന്തകാലം’ ബഹു. എം എല്‍ എ കെ വി അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഇ വി മുഹമ്മദാലി അധ്യക്ഷത വഹിച്ചു.
1957ന് മുന്പ് പഠിച്ച വിദ്യാര്‍ഥികളെയും വിരമിച്ച അധ്യാപകരെയും ആദരിച്ചു. കെ സി ഹംസക്കുട്ടി, വി കമറുദീന്‍, കെ വി നൂറുദീന്‍, എന്‍ എ മുജീബ്, ചാവക്കാട് എ ഇ ഒ അനില്‍ പി ബി, ടി എന്‍ ഡെയ്സി ടീച്ചര്‍, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പൂര്‍വ്വവിദ്യാര്‍ഥികളുടെയും വിദ്യാര്‍ഥികളുടെയും കലാപരിപാടികള്‍ ഉണ്ടായിരുന്നു.